ഭാ​ര​ത ബ​ന്ദെ​ന്ന് പ്ര​ചാ​ര​ണം; ക​ട​ക​ൾ അ​ട​പ്പി​ച്ചാ​ൽ ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് പോ​ലീ​സ്
Monday, June 20, 2022 12:44 AM IST
ക​ണ്ണൂ​ർ: അ​ഗ്നി​പ​ഥി​നെ​തി​രേ ഉ​ത്ത​രേ​ന്ത്യ​ൻ പ്ര​ക്ഷോ​ഭ​ക​ർ ഇ​ന്ന് ഭാ​ര​ത ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലും ക​ന​ത്ത ജാ​ഗ്ര​ത.

സം​സ്ഥാ​ന​ത്ത് ബ​ന്ദ് ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ൽ പോ​ലീ​സ് സ​ന്നാ​ഹം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സും റെ​യി​ൽ​വേ പോ​ലീ​സും ചേ​ർ​ന്ന് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ർ​പി​എ​ഫും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, ആ​ർ​പി​എ​ഫ് സി​ഐ ബി​നോ​യ് ആ​ന്‍റ​ണി, എ​സ്ഐ​മാ​രാ​യ ടി. ​വി​നോ​ദ്, ശ​ശി, റെ​യി​ൽ​വേ പോ​ലീ​സ് എ​സ്ഐ ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള അ​ക്ര​മ​ങ്ങ​ളും പൊ​തു​സ്വ​ത്ത് ന​ശി​പ്പി​ക്കു​ന്ന​തും ക​ർ​ശ​ന​മാ​യി നേ​രി​ടാ​ൻ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.

അ​ക്ര​മ​ങ്ങ​ൾ​ക്ക് മു​തി​രു​ന്ന​വ​രെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ബ​ന്ധ​പൂ​ർ​വം അ​ട​പ്പി​ക്കു​ന്ന​വ​രേ​യും അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

കോ​ട​തി​ക​ൾ വൈ​ദ്യു​തി ബോ​ർ​ഡ് ഓ​ഫീ​സു​ക​ൾ, കെ​എ​സ്ആ​ർ​ടി​സി, മ​റ്റ് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യ്ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കും. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ പോ​ലീ​സ് പി​ക്ക​റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തി. സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും.