പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് 56.31 കോ​ടി രൂ​പ
Wednesday, August 21, 2019 1:28 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് 56.31 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​ന്ന​ലെ ചേ​ര്‍​ന്ന കി​ഫ്ബി ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​ണ് അം​ഗീ​കാ​ര​മാ​യ​ത്. ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി ക​ഴി​ഞ്ഞാ​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ ചി​കി​ത്സ തേ​ടു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​ന്നാ​ണ് പ​യ്യ​ന്നൂ​ര്‍ ആ​ശു​പ​ത്രി.
പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കി​ന്‍റെ രൂ​പീ​ക​ര​ണ​ത്തോ​ടെ താ​ലൂ​ക്ക് ഹെ​ഡ്‌​ക്വോ​ട്ടേ​ര്‍​സ് ഹോ​സ്പി​റ്റ​ല്‍ ആ​യി ആ​ശു​പ​ത്രി​യെ ഉ​യ​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​ള്ള അ​വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യി​രു​ന്നു.
ഇ​പ്പോ​ഴ​നു​വ​ദി​ച്ച തു​ക നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗം, വാ​ര്‍​ഡു​ക​ള്‍, കാ​ന്‍റീ​ന്‍,ഐ​സി​യു തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ ഏ​ഴ്‌​നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ക. വ​രാ​നി​രി​ക്കു​ന്ന മു​പ്പ​ത് വ​ര്‍​ഷ​ത്തെ വി​ക​സ​ന സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് ഹൈ​റ്റ്‌​സ് ഏ​ജ​ന്‍​സി​യാ​ണ് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച​ത്.
അ​ത്യാ​ധു​നി​ക​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​വേ​ണ്ടി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​ക്ക് വീ​ണ്ടും തു​ക അ​നു​വ​ദി​ക്കും.