നൂ​റു​മേ​നി വി​ജ​യം തു​ട​രാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി അ​ധ്യാ​പ​ക​ർ
Monday, August 26, 2019 1:11 AM IST
ചെ​റു​പു​ഴ: തു​ട​ർ​ച്ച​യാ​യി ഏ​ഴാം​വ​ർ​ഷ​വും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടു​ന്ന​തി​നാ​യി ത​യാ​റെ​ടു​ക്കു​ക​യാ​ണു ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ. ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​വും സ്കൂ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യി​രു​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും അ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​ക്കു​ന്ന സ്കൂ​ളാ​ണു സെ​ന്‍റ് മേ​രീ​സ്. 200 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ​വ​ർ​ഷ​വും ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തു​ന്നു. ഈ ​വ​ർ​ഷം 235 പേ​രാ​ണു പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കു​ന്ന​ത്. നൂ​റു​ശ​ത​മാ​നം വി​ജ​യം ആ​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രു​ടേ​യും പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 235 വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ആ​ല​ക്കോ​ട്, ചെ​റു​പു​ഴ, പെ​രി​ങ്ങോം, ഈ​സ്റ്റ്-​എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 235 ഭ​വ​ന​ങ്ങ​ളി​ൽ ഒ​റ്റ​ദി​വ​സം കൊ​ണ്ടു സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി. സ്കൂ​ളി​ലെ 32 അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും 12 സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണു ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
ര​ക്ഷി​താ​ക്ക​ളേ​യും വി​ദ്യാ​ർ​ഥി​ക​ളേ​യും ഒ​ന്നി​ച്ചി​രു​ത്തി പ​ഠ​ന​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ ചെ​യ്തു. ഓ​രോ കു​ട്ടി​യു​ടേ​യും വീ​ടു​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി. കു​ടും​ബാ​ന്ത​രീ​ക്ഷം, രോ​ഗാ​വ​സ്ഥ, സാ​മ്പ​ത്തി​ക സ്ഥി​തി ഇ​വ​യെ​ല്ലാം ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. സാ​മ്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്യും.
ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കു ശേ​ഷം പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം വി​ല​യി​രു​ത്തും. ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി ര​ക്ഷി​താ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​വാ​നി​ട​യാ​ക്കി​യ​താ​യി മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ചെ​റി​യാ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി ആ​ന്ത്രോ​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.