സേ​വാ​ഭാ​ര​തി വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Monday, September 9, 2019 1:31 AM IST
ഇ​രി​ട്ടി: പു​ന​ർ​ജനി പ​ദ്ധ​തി പ്ര​കാ​രം സേ​വാ​ഭാ​ര​തി ഇ​രി​ട്ടി മേ​ഖ​ല​യി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന അ​ഞ്ചാ​മ​ത് വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​ക​ർ​മ്മം ആ​ർ​എ​സ് എ​സ് പ്രാ​ന്ത കാ​ര്യ​വാ​ഹ് ഗോ​പാ​ല​ൻ​കു​ട്ടി മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. കീ​ഴൂ​ർ​കു​ന്ന് പാ​ലാ​പ്പ​റ​മ്പി​ൽ മ​ഠ​ത്തി​ന​ക​ത്ത് ബേ​ബി​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് സേ​വാ​ഭാ​ര​തി 980 സ്‌​ക്വ​യ​ർ ഫീ​റ്റി​ൽ 12 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ട്ട് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഗോ​പാ​ല​ൻ​കു​ട്ടി മാ​സ്റ്റ​റി​ൽ​നി​ന്ന് വീ​ടി​ന്‍റെ താ​ക്കോ​ൽ ബേ​ബി​യു​ടെ ഭാ​ര്യ മേ​രി​യും മ​ക​ൾ ഷാ​ന്‍റോ ബേ​ബി​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. വീ​ടി​ന്‍റെ നാ​മ​ക​ര​ണ അ​നാ​ച്ഛാ​ദ​നം ആ​ർ​എ​സ്എ​സ് പ്രാ​ന്തീ​യ വി​ദ്യാ​ർ​ഥി പ്ര​മു​ഖ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി നി​ർ​വ​ഹി​ച്ചു. സേ​വാ​ഭാ​ര​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​ബു ഇ​ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പി. ​സ​ത്യ​പ്ര​കാ​ശ​ൻ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സ​ത്യ​ൻ കൊ​മ്മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സേ​വാ​ഭാ​ര​തി ഇ​രി​ട്ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി. ​ച​ന്ദ്ര​മോ​ഹ​ൻ സ്വാ​ഗ​ത​വും രാ​മ​ദാ​സ് ഈ​ടാ​ക്ക​ണം ന​ന്ദി​യും പ​റ​ഞ്ഞു.