ബൈ​പ്പാ​സി​ലെ വെ​ള്ള​ക്കെ​ട്ട്: പ്ര​ത്യേ​ക​ യോ​ഗം വി​ളിക്കും
Tuesday, September 10, 2019 1:23 AM IST
മാ​ഹി: നി​ർ​ദി​ഷ്ട ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഴി​യൂ​ർ മു​ത​ൽ ക​ക്ക​ട​വ് വ​രെ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ട് മൂ​ലം നാ​ട്ടു​കാ​ർ നേ​രി​ടു​ന്ന ദു​രി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി വി​ഭാ​ഗം, ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കും. വെ​ള്ള​ക്കെ​ട്ട് മൂ​ലം ദു​രി​തം നേ​രി​ടു​ന്ന​താ​യി ബൈ​പ്പാ​സി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള​വ​ർ സ​മി​തി യോ​ഗ​ത്തി​ൽ പ​രാ​തി​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ സി.​കെ.​നാ​ണു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ടി.​ശ്രീ​ധ​ര​ൻ, പ്ര​ദീ​പ് ചോ​മ്പാ​ല, പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ൻ, പി. ​പ്ര​മോ​ദ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.