സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണം: എ​ൽ​ഡി​എ​ഫ്
Tuesday, September 10, 2019 1:23 AM IST
ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍ ജോ​സ​ഫി​ന്‍റെ ദു​രൂ​ഹ മ​ര​ണം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍​ത​ട്ടി​പ്പാ​ണ് ചെ​റു​പു​ഴ​യി​ല്‍ ന​ട​ന്ന​ത്. കെ ​ക​രു​ണാ​ക​ര​ന്‍ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ​ണം പി​രി​ക്കു​ക​യും ഏ​താ​നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഈ ​പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. നേ​തൃ​ത്വം അ​റി​ഞ്ഞി​ല്ലെ​ന്ന ജി​ല്ലാ കോ​ണ്‍​ഗ്ര‌​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന വാ​സ്ത​വ​വി​രു​ദ്ധ​വും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജോ​സ​ഫി​ന്‍റെ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്ന​ത്. ഒ​രാ​ള്‍​ക്ക് സ്വ​യം ര​ണ്ട് കൈ​ക​ളു​ടെ​യും കാ​ലി​ന്‍റെ​യും ഞ​ര​മ്പ് മു​റി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന ന്യാ​യ​മാ​യ സം​ശ​യ​വും ഉ​യ​ര്‍​ന്നു​വ​ന്നി​രി​ക്കു​ന്നു. ചെ​റു​പു​ഴ​യി​ല്‍ രൂ​പി​ക​രി​ച്ച ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന എ​ല്ലാ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍​ക്കും എ​ൽ​ഡി​എ​ഫ് പി​ന്തു​ണ ന​ല്‍​കു​മെ​ന്നും യോ​ഗം വ്യ​ക്ത​മാ​ക്കി.
യോ​ഗ​ത്തി​ല്‍ സി. ​ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ കെ.​പി. സ​ഹ​ദേ​വ​ന്‍, എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം.​വി. ജ​യ​രാ​ജ​ന്‍, സി.​പി. സ​ന്തോ​ഷ്കു​മാ​ര്‍, ഇ.​പി.​ആ​ര്‍ വേ​ശാ​ല, കെ.​കെ. രാ​ജ​ന്‍, എ.​ജെ. ജോ​സ​ഫ്, വി.​കെ. ഗി​രി​ജ​ന്‍, സി​റാ​ജ് ത​യ്യി​ല്‍, സി. ​വ​ത്സ​ന്‍, മ​ഹ​മ്മൂ​ദ് പ​റ​ക്കാ​ട്ട്, എം. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, കെ.​സി. ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.