ത​ണ​ൽ​മ​രം പൊ​ട്ടിവീ​ണ് ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു
Tuesday, September 10, 2019 1:24 AM IST
ത​ല​ശേ​രി: മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം ടൂ​റി​സ്റ്റ് വാ​ൻ സ്റ്റാ​ൻ​ഡി​ൽ വ​ൻ​മ​ര​ത്തി​ന്‍റെ ശി​ഖ​രം പൊ​ട്ടി​വീ​ണ് ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടൂ​റി​സ്റ്റ് ബ​സും ടെ​മ്പോ ട്രാ​വ​ല​റു​മാ​ണ് ത​ക​ർ​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മ​ര​ത്ത​ടി മു​റി​ച്ചു നീ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള മ​ര​ത്തി​ന്‍റെ ശി​ഖ​ര​മാ​ണ് പൊ​ട്ടി​വീ​ണ​ത്. ഈ ​മ​ര​ത്തി​ന്‍റെ ചി​ല ശി​ഖ​ര​ങ്ങ​ൾ ഇ​പ്പോ​ഴും ഉ​ണ​ങ്ങി അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ണ്ണൂ​ർ, മ​മ്പ​റം, അ​ഞ്ച​ര​ക്ക​ണ്ടി, മേ​ലൂ​ർ, അ​ണ്ട​ലൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ത​ല​ശേ​രി​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും നി​ര​ന്ത​രം ക​ട​ന്നു പോ​കു​ന്ന റോ​ഡ​രി​കി​ലാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​മു​ള്ള​ത്. മു​ന്പ് മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ഇ​തി​നെ​തി​രേ ചി​ല​ർ സ്റ്റേ ​സ​ന്പാ​ദി​ച്ച​തി​നാ​ൽ മ​രം മു​റി​ച്ചു നീ​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശി​ഖ​ര​ങ്ങ​ൾ മാ​ത്രം വെ​ട്ടി മ​ര​ത്തെ സം​ര​ക്ഷി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു ചി​ല​രു​ടെ ആ​വ​ശ്യം. വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല വ​ഴി​യാ​ത്രി​ക​ർ​ക്കും മ​രം ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കാ​തെ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് ടൂ​റി​സ്റ്റ് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം.