ദു​രി​ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ 16 ഏ​ക്ക​ര്‍ കൈ​യേ​റ്റ ഭൂ​മി പി​ടി​ച്ചെ​ടു​ത്തു
Tuesday, September 10, 2019 1:24 AM IST
ഇ​രി​ട്ടി: ഒ​രു​മാ​സ​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന കു​ട​കി​ലെ നെ​ല്യാ​ഹു​ദി​ക്കേ​രി പ​ഞ്ചാ​യ​ത്തി​ലെ 64 മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ പു​നര​ധി​വ​സി​പ്പി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം 16 ഏ​ക്ക​ര്‍ കൈ​യേ​റ്റ ഭൂ​മി പി​ടി​ച്ചെ​ടു​ത്തു. നെ​ല്യാ​ഹു​ദി​ക്കേ​രി പ​ഞ്ചാ​യ​ത്തി​ലെ ബെ​ട്ടേ​ക്കാ​ട് ഗ്രീ​ന്‍ ഫീ​ല്‍​ഡ് എ​സ്റ്റേ​റ്റി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യാ​ണ് സ​ര്‍​വേ ന​ട​ത്തി പി​ടി​ച്ചെ​ടു​ത്ത​ത്. എ​സ്റ്റേ​റ്റി​ന്‍റെ അ​ധീ​ന​ത​യി​ല്‍ 20 ഏ​ക്ക​റോ​ളം റ​വ​ന്യു ഭൂ​മി​യു​ണ്ടെ​ന്ന പ​രാ​തി നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്നു. 40 വ​ര്‍​ഷ​മാ​യി ഈ ​ഭൂ​മി എ​സ്റ്റേ​റ്റ് ഉ​ട​മ കൈ​വ​ശം വ​ച്ച് അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​ള​യം ത​ക​ര്‍​ത്ത കു​ട​ക് ജി​ല്ല​യി​ലെ നെ​ല്യാ​ഹു​ദി​ക്കേ​രി പ​ഞ്ചാ​യ​ത്തി​ല്‍ 110 വീ​ടു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടേ​താ​ണ്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ട​ക്കം നെ​ല്യാ​ഹു​ദി​ക്കേ​രി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് കു​ട​ക് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​നീ​സ് ക​ണ്‍​മ​ണി ജോ​യി ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ക്കു​ക​യും കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വാ​സി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പും ന​ല്‍​കി​യി​രു​ന്നു.
ക്യാ​മ്പ് ഒ​ഴി​യാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും മ​റ്റൊ​രു വ​ഴി​യും ഇ​ല്ലാ​ത്ത​തി​നാ​ല്‍ കു​ടും​ബ​ങ്ങ​ള്‍ ക്യാ​മ്പി​ല്‍​ത​ന്നെ ക​ഴി​യു​ക​യാ​ണ്. താ​ലൂ​ക്ക് ഭ​ര​ണ​കൂ​ട​ത്തോ​ടാ​ണ് റ​വ​ന്യു ഭൂ​മി ക​ണ്ടെ​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. കാ​വേ​രി പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യാ​ണ് പ്ര​ദേ​ശ​ത്തെ 450 തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത്. പു​ഴ​യോ​ര​ത്തെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലും മ​റ്റും 50 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വീ​ടും കൃ​ഷി​യി​ട​വു​മെ​ക്കെ​യാ​ണ് ന​ശി​ച്ച​ത്.
യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഗ്രീ​ന്‍ ഫീ​ല്‍​ഡ് എ​സ്റ്റേ​റ്റ് സ​ര്‍​വേ ന​ട​ത്തി കൈ​യേ​റ്റ ഭൂ​മി ക​ണ്ടെ​ത്തി​യ​ത്. 16 ഏ​ക്ക​ര്‍ ഭൂ​മി നി​ര​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി​യും ആ​രം​ഭി​ച്ചു. എ​സ്റ്റേ​റ്റി​ലെ മ​ര​ങ്ങ​ള്‍ ലേ​ലം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ള്‍ വ​നം വ​കു​പ്പും ആ​രം​ഭി​ച്ചു. മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യ ശേ​ഷം വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന കു​ടും​ങ്ങ​ള്‍​ക്ക് നാ​ലു സെ​ന്‍റ് വീ​തം പ​തി​ച്ചു ന​ല്‍​കു​മെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ കാ​റ്റ​ഗ​റി​യാ​യി തി​രി​ച്ചാ​ണ് സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്.