പൈ​സ​ക്ക​രി ദേ​വ​മാ​താ കോ​ള​ജി​ലെ ഓ​ണം പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കൊ​പ്പം
Tuesday, September 10, 2019 1:24 AM IST
പൈ​സ​ക്ക​രി: ദേ​വ​മാ​താ കോ​ള​ജി​ല്‍ 'ഓ​ണം പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കൊ​പ്പം' പ​ദ്ധ​തി ക്യാ​ന്പ​സി​നു വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ജോ​ബി ജോ​ര്‍​ജ്ജ്, ജി​തി​ന്‍ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ശ്രീ​ക​ണ്ഠ​പു​രം, ചെ​ങ്ങ​ളാ​യി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ര്‍​വേ ന​ട​ത്തി 77 കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി ഓ​ണാ​ഘോ​ഷ​ത്തി​നു വേ​ണ്ടു​ന്ന സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ കി​റ്റ് ന​ല്‍​കി. മാ​നേ​ജ​ര്‍ പൈ​സ​ക്ക​രി ദേ​വാ​ല‍​യ വി​കാ​രി ഫാ.​സി​ബി പാ​ലാ​ക്കു​ഴി​യും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും കൈ​കോ​ര്‍​ത്താ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.
ശ്രീ​ക​ണ്ഠ​പു​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന കി​റ്റ് വി​ത​ര​ണം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​പി.​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം.​ജെ.​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ ജോ​ഷി ജോ​സ്, പി.​എ​സ്.​ഷൈ​ജോ, റോ​യി സേ​വ്യ​ര്‍, പി.​എ​സ്.​സൈ​ജു, സി​ബി​ച്ച​ന്‍ തോ​മ​സ്, മാ​ത്യു മൈ​ക്കി​ള്‍, ഇ.​കെ.​ബീ​ന, മ​നു ജോ​സ​ഫ്, അ​മൃ​ത ആ​ന്‍റ​ണി, ഗോ​ള്‍​ഡ മാ​ത്യു, ശ്രു​തി വി​ജ​യ​ന്‍, വി.​വി.​ആ​തി​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ അ​ന്‍​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി.