ഉ​ത്രാ​ട​ത്ത​ലേ​ന്ന് കെ​എ​സ്ആ​ർ​ടി​സി വ​ക സ്പെ​ഷ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
Tuesday, September 10, 2019 1:25 AM IST
ആ​ല​ക്കോ​ട്: ഉ​ത്രാ​ട ത​ലേ​ന്ന് ഓ​ണ​ത്തി​ര​ക്കി​ൽ ആ​ല​ക്കോ​ട്. ടൗ​ണി​ലെ തി​ര​ക്കി​നി​ട​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ വ​ക സ്പെ​ഷ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ വ​ക ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്‌​ടി​ക്ക​ൽ. ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് എ​ല്ലാ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച് ടൗ​ൺ മ​ധ്യ​ത്തി​ൽ റോ​ഡി​ന്‍റെ പ​കു​തി​യോ​ളം കൈ​യേ​റി 15 മി​നി​റ്റോ​ളം നി​ർ​ത്തി​യി​ടു​ക​യാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് ബ​സ് റോ​ഡി​നോ​ടു ചേ​ർ​ന്ന് മാ​റ്റി​യി​ടാ​നോ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നോ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ ശ്ര​മി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ടൗ​ണി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ക്കു​രു​ക്കു​ണ്ടാ​യി. ഇ​ത്ര​സ​മ​യം ടൗ​ണി​ൽ ഈ ​ബ​സി​ന് മു​ന്നി​ലാ​യി ഇ​രി​ട്ടി വ​ഴി ത​ല​ശേ​രി​യി​ലേ​ക്കു പോ​കു​ന്ന മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി ബ​സും നി​ർ​ത്തി​യി​ട്ടി​രു​ന്നു. ഈ ​ബ​സും പ​തി​വാ​യി ടൗ​ണി​ൽ 15 മി​നി​റ്റോ​ളം നി​ർ​ത്തി​യി​ടു​ക പ​തി​വാ​ണ്.
ഇ​രു കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ടൗ​ണി​ൽ തു​ട​ർ​ച്ച​യാ​യി നി​ർ​ത്തി​യി​ടു​ന്ന​ത് വ​ൻ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​ട​യാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് വ​ക ബ​സ് സ്റ്റാ​ൻ​ഡ് നോ​ക്കു​കു​ത്തി​യാ​യി കി​ട​ക്കു​ന്പോ​ഴാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ള​ട​ക്കം ടൗ​ണി​ൽ ദീ​ർ​ഘ​ദൂ​രം നി​ർ​ത്തി​യി​ട്ട് ജീ​വ​ന​ക്കാ​ർ ചാ​യ കു​ടി​ക്കാ​നും മ​റ്റു​മാ​യി പോ​കു​ന്ന​ത്. ടൗ​ണി​ൽ ഇ​തേ​ത്തു​ട​ർ​ന്ന് ഒ​രേ​സ​മ​യം മൂ​ന്നും നാ​ലും ബ​സു​ക​ൾ വ​രെ കി​ട​ക്കു​ന്ന​ത് ഓ​ണ​ത്തി​ര​ക്കി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. ടൗ​ണി​ൽ ഡ്യൂ​ട്ടി​യു​ള്ള ഹോം​ഗാ​ർ​ഡ് പോ​ലും അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ല. ഓ​ണ​ത്തി​ര​ക്കി​നി​ട​യി​ലും ന​ട​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണു നാ​ട്ടു​കാ​ർ.