കാ​ണാ​താ​യ വ​യോ​ധി​ക​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, September 10, 2019 10:03 PM IST
ആ​ല​ക്കോ​ട്: കാ​ത്തി​രി​പ്പ് വെ​റു​തെ​യാ​യി. വെ​ള്ളി​യാ​ഴ്ച കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു സ​മീ​പ​ത്തെ ചെ​ങ്കു​ത്താ​യ കൊ​ല്ലി​യി​ൽ​നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി. താ​ബോ​ർ പു​ന്ന​ത്താ​ന​ത്ത് പൈ​ലി​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (85) യാ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​ള്ളി​യി​ൽ പോ​യ സ​മ​യം മു​ത​ലാ​ണ് മ​റി​യ​ക്കു​ട്ടി​യെ കാ​ണാ​താ​യ​ത്. കാ​ണാ​താ​യ​തു​മു​ത​ൽ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ ഇ​ന്ന​ലെ ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ​യും ഡ്രോ​ൺ കാ​മ​റ വ​ച്ചു​മു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് കാ​ൽ വ​ഴു​തി കൊ​ല്ലി​യി​ലേ​ക്ക് വീ​ണാ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം വ​ള​രെ ആ​ഴ​ത്തി​ൽ​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്ത് മ​നു​ഷ്യ​ർ ക​ട​ന്നു​ചെ​ല്ലാ​ൻ പ​റ്റാ​ത്ത​വി​ധം കു​റ്റി​ക്കാ​ടാ​ണ്. ആ​ല​ക്കോ​ട് സി​ഐ കെ.​ജെ. വി​നോ​യി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ​രേ​ത ഇ​ടു​ക്കി കു​റ്റി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മ​രി​യ, ത​ങ്ക​മ്മ, സോ​ബി, ലാ​ലി, ബി​ജു, മാ​ഗി, റെ​ജു, പ​രേ​ത​യാ​യ ലി​ജി. മ​രു​മ​ക്ക​ൾ: ജോ​സ് വ​ഴു​ത​ക്കാ​ട്ട്, ബേ​ബി മ​രു​താ​നി​ക്കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ കോ​മ​ത്ത്, ജോ​യി പ്രാ​പ്പൊ​യി​ൽ, സു​നി​ൽ, മാ​ത്യു നെ​ടി​യം​ത​ട്ട്, സി​മി, പ​രേ​ത​യാ​യ എ​ൽ​സ​മ്മ. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു സം​സ്ക​രി​ക്കും.