മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ച്ചു സ്കൂ​ളിൽ തെ​ര​ഞ്ഞെ​ടു​പ്പ്
Saturday, September 21, 2019 1:32 AM IST
ക​ണ്ണൂ​ർ: മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ച്ചു ത​ളാ​പ്പ് ഗ​വ. മി​ക്സ​ഡ് യു​പി സ്കൂ​ളി​ലെ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ലാ​പ്ടോ​പ്പും സ്മാ​ർ​ട്ട് ഫോ​ണും ക​ണ​ക്‌​ട് ചെ​യ്തു ക​ൺ​ട്രോ​ളിം​ഗ് യൂ​ണി​റ്റും ബാ​ല​റ്റ് യൂ​ണി​റ്റു​മാ​യി പ്ര​വ​ർ​ത്തി​പ്പി​ച്ചു. പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു. നാ​ലു സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴാം​ക്ലാ​സി​ലെ ആ​ഷ്‌​ന കെ. ​സു​നി​ൽ സ്കൂ​ൾ ലീ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൈ​റ്റ് മ​ല​പ്പു​റം രൂ​പം ന​ൽ​കി​യ വോ​ട്ടിം​ഗ് ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.