വെ​ള്ള​പ്പൊ​ക്കം: മ​ണ​ൽ​വാ​ര​ൽ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി​ക​ൾ
Monday, October 7, 2019 1:24 AM IST
പ​യ്യാ​വൂ​ർ: തു​മ്പേ​നി മു​ത​ൽ കൊ​യ്യം വ​രെ​യു​ള്ള ഭാ​ഗ​ത്തു പു​ഴ​യി​ൽ കാ​ല​ങ്ങ​ളാ​യി അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നി​യ​ന്ത്രി​ത​മാ​യി വാ​രി പു​ഴ​യു​ടെ ആ​ഴം മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ നി​ല​നി​ർ​ത്തി ശ്രീ​ക​ണ്ഠ​പു​രം ചെ​ങ്ങ​ളാ​യി, ഇ​രി​ക്കൂ​ർ, അ​ല​ക്സ്ന​ഗ​ർ പ്ര​ദേ​ശ​ങ്ങ​ളെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ൽനി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്നു കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ​ൽ​ വാ​രിക്കൊ​ണ്ടി​രു​ന്ന മു​ൻ കാ​ല​ങ്ങ​ളി​ലൊ​ന്നും ഇ​ത്ര​യും വ​ലി​യ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ല.
പു​ഴ​ക​ളി​ലെ ജ​ല സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞ​താ​ണു വെ​ള്ള​പ്പൊ​ക്ക​ത്തി​നു പ്ര​ധാ​ന കാ​ര​ണം. പു​ഴ​ക​ളി​ലെ വ​ലി​യ ക​യ​ങ്ങ​ളി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ന്ന വെ​ള്ളം വേ​ന​ൽ​ക്കാ​ല​ത്ത് അ​ത് ഉ​റ​വ​യാ​യി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ള​ങ്ങ​ളി​ലും കി​ണ​റു​ക​ളി​ലും ജ​ല​സ​മൃ​ദ്ധി ഉ​ണ്ടാ​ക്കി​യി​രു​ന്നു.
എ​ന്നാ​ൽ ഇ​ന്നു പു​ഴ​ക​ൾ വ​റ്റു​ന്ന​തോ​ടെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും വെ​ള്ളം വ​റ്റു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വ​ൻ​കി​ട ക്വാറി​ക​ളി​ൽ പാ​റ​പ്പൊ​ടി വ​ൻ വി​ല​യ്ക്കു വി​ൽ​ക്കു​വാ​ൻ സം​സ്ഥാ​ന​ത്തി​നുപു​റ​ത്തും താ​യ്‌വേ​രു​ള്ള സം​ഘ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​തി​നു​പി​ന്നി​ൽ. പു​ഴ​ക​ളി​ലെ മ​ത്സ്യ​വും മ​ണ​ലും പ​ണ്ടു മു​ത​ൽ മ​നു​ഷ്യ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​ന്ന് ര​ണ്ടും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
ഈ ​കാ​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി വി​ദ​ഗ്ധ​സ​മി​തി​യെ കൊ​ണ്ട് അ​ന്വേ​ഷ​ണം ന​ട​ത്തി വ്യാ​പാ​രി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ൽനി​ന്ന് ര​ക്ഷി​ക്കാ​ൻ പ്രാ​യോ​ഗി​ക​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​കു​മെ​ന്നും മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​ണി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​സി. മാ​മു ഹാ​ജി, എം.​എം. ആ​ന്‍റ​ണി, ഷാ​ബി ഈ​പ്പ​ൻ, കെ.​കെ.​സു​രേ​ഷ് കു​മാ​ർ, കെ.​ടി. ഇ​ബ്രാ​ഹിം ഹാ​ജി, സി. ​സു​രേ​ന്ദ്ര​ൻ, ടി.​വി. നാ​രാ​യ​ണ​ൻ, ടി. ​കെ. വി​ജ​യ​ൻ, തോ​മ​സ് മാ​മ്പു​ഴ, പി.​ഡി. ബെ​ന്നി, ബേ​ബി ക​ണി​യാ​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.