ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി ആ​ക്ഷേ​പം
Monday, October 7, 2019 1:24 AM IST
ത​ളി​പ്പ​റ​മ്പ്: മാ​ർ​ക്ക​റ്റ് റോ​ഡി​ലെ പ​ഴ​യ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽനി​ന്ന് ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​ള്ളു​ന്ന​താ​യി ആ​ക്ഷേ​പം. സ​മീ​പ​ത്തെ മ​ദ്രസാ വി​ദ്യാ​ർ​ഥിക​ൾ​ക്ക​ട​ക്കം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ഴും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യവി​ഭാ​ഗം അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി. ഇ​തി​നെ​തി​രെ സ​മീ​പ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ്. ത​ളി​പ്പ​റ​മ്പ് മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഈ ​പ​ഴ​യ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഈ ​കെ​ട്ടി​ട​വും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലാ​ണ്. നൂ​റോ​ളം പേ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ട​ച്ചു​റ​പ്പു​ള്ള ക​ക്കൂ​സും ക​ക്കൂ​സ് ടാ​ങ്കും ഇ​ല്ലെ​ന്നു സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. കൂ​ടാ​തെ വി​സ​ർ​ജ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മ​ലി​ന​ജ​ലം പ​രി​സ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത്. അ​തി​ൽനി​ന്ന് അ​ണു​ബാ​ധ​യേ​റ്റ് തൊ​ട്ട​ടു​ത്ത മ​ദ്രസ​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യും സ​മീ​പ​വാ​സി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​നോ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​നോ ആ​രോ​ഗ്യവി​ഭാ​ഗം അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.