ക്ര​ഷ​റി​ൽനി​ന്ന് മ​ലി​ന​ജ​ലം; മു​നി​സി​പ്പ​ൽ സ​ബ് ക​മ്മി​റ്റി സ​ന്ദ​ർ​ശ​നം ന​ട​ത്തി
Monday, October 7, 2019 1:25 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​ര​യ​ത്തും​ചാ​ൽ ആ​ലോ​റ​മ​ല​യി​ലെ ജെ ​ആ​ൻ​ഡ് പി ​ക്ര​ഷ​റി​ൽ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ സ​ബ് ക​മ്മി​റ്റി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക്ര​ഷ​റി​ൽനി​ന്ന് കോ​റ​ങ്ങോ​ട് തോ​ടി​ലേ​ക്ക് മ​ലി​ന​ജ​ല​മൊ​ഴു​ക്കി വി​ടു​ന്ന​തി​നെ​തി​രേ ക​ര​യ​ത്തും​ചാ​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തിവ​രു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​തേ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ബ് ക​മ്മി​റ്റി ക്ര​ഷ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ശാ​ശേ​രി​ൽ, ബി​ജു തു​ണ്ടി​യി​ൽ, ദേ​വ​സ്യ തു​ണ്ടി​യി​ൽ, കെ. ​പ​വി​ത്ര​ൻ, ബേ​ബി ക​ള​പ്പു​ര​ക്ക​ൽ, ജോ​ർ​ജ് ഇ​ളം​ബ്ലാ​ശേ​രി​ൽ, രാ​ഘ​വ​ൻ, ര​ഞ്ജി​ത് രാ​ജ​ൻ എ​ന്നി​വ​ർ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ദു​രി​ത​ങ്ങ​ൾ സ​ബ് ക​മ്മി​റ്റി​യെ ധ​രി​പ്പി​ച്ചു.
ക്ര​ഷ​റി​ൽനി​ന്ന് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് തോ​ട് ക​ട​ന്ന് പോ​കു​ന്ന ക​ര​യ​ത്തും​ചാ​ൽ, കോ​റ​ങ്ങോ​ട്, ചെ​മ്പ​ന്തൊ​ട്ടി നി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ൻ ദു​രി​ത​മാ​ണ​നു​ഭ​വി​ക്കു​ന്ന​ത്. നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന തോ​ടു​ക​ളി​ൽ രാ​സ​വ​സ്തു​ക്ക​ൾ അ​ടി​ഞ്ഞു​കൂ​ടി​യ​ത് മൂ​ലം വെ​ള്ളം കു​ളി​ക്കാ​നും അ​ല​ക്കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
തോ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ല​ർ​ജി രോ​ഗ​ങ്ങ​ളും വ്യാ​പ​ക​മാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ ക്ര​ഷ​റി​നെ​തി​രേ പ്ര​ക്ഷോ​ഭം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​തേ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രും ര​ണ്ട് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രും വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രു​മാ​ണ് അം​ഗ​ങ്ങ​ൾ.