പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് ന​വം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും
Monday, October 7, 2019 1:30 AM IST
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കി​ഴ​ക്കേ ക​വാ​ട​ത്തി​ലേ​ക്കു​ള്ള ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മാ​ണം ന​വം​ബ​റി​ൽ പൂ​ർ​ത്തി​ക​രി​ക്കു​മെ​ന്ന് സി. ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോം ക​ട​ന്നു​പോ​കാ​ൻ ഫൂ​ട്ട് ഓ​വ​ർ ​ബ്രി​ഡ്ജ് ഇ​ല്ലാ​തെ പ്ലാ​റ്റ് ഫോം ​മു​റി​ച്ചു ക​ട​ന്നാ​ണ് ഇ​പ്പോ​ൾ യാ​ത്ര​ക്കാ​ർ ക​ട​ന്നു പോ​കു​ന്ന​ത്. മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ് ഫോ​മി​ൽ ഗു​ഡ്സ് ട്ര​യി​ൻ ഉ​ൾ​പ്പെ​ടെ നി​ർ​ത്തി​യി​ടു​ന്ന ഘ​ട്ട​ത്തി​ൽ യാ​ത്ര​ക്കാ​ർ വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പ്ലാ​റ്റ്ഫോം മു​റി​ച്ചു​ക​ട​ക്കാ​റു​ള്ള​ത് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ന​ൽ​കി​യെ​ങ്കി​ലും ഒ​രു പ​രി​ഹാ​രം കാ​ണാ​നോ ഫ​ണ്ട് അ​നു​വ​ദി​ക്കാ​നോ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഈ ​ഘ​ട്ട​ത്തി​ലാ​ണ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽനി​ന്ന് 85 ല​ക്ഷം രൂ​പ നീ​ക്കി​വച്ച​ത്. സെ​ന്‍റ​റേ​ജ് ചാ​ർ​ജ് ഉ​ൾ​പ്പെ​ടെ ഏ​ഴ് ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ​യും നീ​ക്കി​വ​ച്ചു. അ​ങ്ങ​നെ 92 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പോ​കു​ന്ന​ത്. പ്രവൃ​ത്തി ന​ട​ക്കു​ന്ന സൈ​റ്റ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്രവൃത്തി പു​രോ​ഗ​തി ച​ർ​ച്ച​ചെ​യ്തു. ന​വം​ബ​ർ അ​വ​സാ​നം പൂ​ർ​ത്തീ​ക​രി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.