പോ​ലീ​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ
Wednesday, October 9, 2019 1:20 AM IST
കൂ​ത്തു​പ​റ​മ്പ്: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച സ​മ​യ​ത്ത് പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ലാ​യി. കൈ​തേ​രി ഇ​ട​ത്തെ കെ.​പി. ഷി​നാ​സി (24)നെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് ത​ല​ശേ​രി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്തു​വെ​ന്ന കേ​സി​ലും വീ​ട്ടി​ൽ വ​ച്ച് 750 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി​യെ​ന്ന കേ​സി​ലു​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഷി​നാ​സി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഓ​ടിര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ കൈ​തേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി പ​ണ​വു​മാ​യി അ​വി​ടെ​നി​ന്ന് ക​ട​ന്ന​താ​യി വ്യ​ക്ത​മാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി ത​ല​ശേ​രി​യി​ൽ വ​ച്ച് സി​ഐ എം.​പി. ആ​സാ​ദ്, എ​സ്ഐ കെ.​വി. സ്മി​തേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.