വൈ​ദ്യു​ത തൂൺ ഭീ​ഷ​ണി​യാ​കു​ന്നു
Thursday, November 7, 2019 1:30 AM IST
കേ​ള​കം: കേ​ള​കം-​അ​ട​യ്ക്കാ​ത്തോ​ട് റോ​ഡി​ൽ വാ​ർ​ക്ക പാ​ല​ത്തി​ന് സ​മീ​പം വ​ള​വി​ൽ ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന വൈ​ദ്യു​ത തൂൺ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. വ​ള​വോ​ടു​കൂ​ടി​യ ഈ ​പ്ര​ദേ​ശ​ത്ത് റോ​ഡി​ലേ​ക്ക് വൈ​ദ്യു​ത തൂൺ ചാ​ഞ്ഞുനി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ര​ണ്ടു​ത​വ​ണ ഈ ​തൂണി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ട് മൂ​ടു​ക്കി​ട​ക്കു​ന്ന​തി​നാ​ൽ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഈ ​വൈ​ദ്യു​ത തൂ​ൺ മാ​റ്റി​സ്ഥാ​പി​ക്കു​ക​യും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നുമാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.