ക്ര​ഷ​റി​ലെ യ​ന്ത്ര​ത്തി​ൽ കു​രു​ങ്ങി ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, November 7, 2019 10:51 PM IST
കൂ​ത്തു​പ​റ​മ്പ്: വ​ള​ള്യാ​യി ന​വോ​ദ​യ കു​ന്നി​ൽ ക​രി​ങ്ക​ൽ ക്ര​ഷ​റി​ലെ യ​ന്ത്ര​ത്തി​ന്‍റെ ബെ​ൽ​റ്റി​ൽ കു​ടു​ങ്ങി ഇ​ത​ര ‌സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ഐ​ദ്രി​ഷ് മാ​ലി​ത്യ​യു​ടെ മ​ക​ൻ റ​ബി ഉ​ൽ അ​വാ​ൽ (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി​യ്ക്കി​ടെ യ​ന്ത്ര​ത്തി​ലെ ക​ൺ​വെ​യ​ർ ബെ​ൽ​റ്റി​ൽ കു​ടു​ങ്ങി​യ ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും മ​റ്റു തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണ് യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

നാ​ലു മാ​സം മു​മ്പാ​ണ് ഇ​യാ​ൾ ഇ​വി​ടെ ജോ​ലി​ക്ക് എ​ത്തി​യ​ത്. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.