ഉ​ത്ത​ര​മേ​ഖ​ലാ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം; വാ​ഹ​ന​ജാ​ഥ നാ​ളെ
Friday, November 8, 2019 1:30 AM IST
ത​ളി​പ്പ​റ​മ്പ്: ഉ​ത്ത​ര​മേ​ഖ​ലാ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ര്‍ ഒ​ന്‍​പ​തി​ന് ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക റാ​ലി​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥം ത​ളി​പ്പ​റ​മ്പ് ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ നാ​ളെ രാ​വി​ലെ10 ന് ​പ​യ്യ​ന്നൂ​രി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. മാ​ണി പാ​ല​യ്ക്ക​ല്‍ ജാ​ഥാ ക്യാ​പ്റ്റ​നാ​യു​ള്ള പ്ര​ചാ​ര​ണ ജാ​ഥ ഇ​ന്‍​ഫാം സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​യ്യ​ന്നൂ​ര്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ണ്‍ മു​ല്ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​കെ​സി​സി ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​രി​യാ​രം മ​ദ​ര്‍​തെ​രേ​സ പ​ള്ളി വി​കാ​രി ഫാ. ​മ​നു മാ​പ്പി​ള​പറ​മ്പി​ല്‍, ഡോ.​ഡൊ​മി​നി​ക് പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
രാ​വി​ലെ 11 ന് ​പി​ലാ​ത്ത​റ, 11.30 ന് ​പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, 12.30 ന് ​പൂ​വ്വം, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ട​പ്പേ​ങ്ങാ​ട്, 2.30 ന് ​ബാ​ലേ​ശു​ഗി​രി, 3.45 ന് ​ക​രി​മ്പം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം പ്ര​ചാ​ര​ണ ജാ​ഥ 4.30 ന് ​ത​ളി​പ്പ​റ​മ്പ് ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ക്കും.
തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ളി​പ്പ​റ​മ്പ് ഫൊ​റോ​ന വി​കാ​രി ഫാ.​ ഏ​ബ്ര​ഹാം പോ​ണാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ സ​മി​തി ജ​ന. ക​ണ്‍​വീ​ന​ര്‍ ഫാ.​മാ​ത്യു ആ​ശാ​രി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജോ​ഷ്‌ ജോ ​ഒ​ഴു​ക​യി​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി 23 ന് ​രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്കു ഒ​ന്നു​വ​രെ ത​ളി​പ്പ​റ​മ്പ് ടൗ​ണ്‍​സ്‌ ക്വ​യ​റി​ല്‍ അ​മ്മ​മാ​രു​ടെ അ​ടു​പ്പു​കൂ​ട്ടി സ​മ​ര​വും ന​ട​ത്തു​മെ​ന്ന് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ട​ക​ര അ​റി​യി​ച്ചു.