ത​ളി​പ്പ​റ​ന്പ് ജി​ല്ലാ ജ​യി​ൽ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും: ജ​യി​ൽ ഡി​ഐ​ജി
Friday, November 8, 2019 1:31 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ജി​ല്ലാ ജ​യി​ലി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ത​റ​ക്ക​ല്ലി​ടു​മെ​ന്ന് ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി എം.​കെ.​വി​നോ​ദ് കു​മാ​ർ. ത​റ​ക്ക​ല്ലി​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കാ​ഞ്ഞി​ര​ങ്ങാ​ട്ടെ നി​ർ​ദി​ഷ്ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​റ​ക്ക​ല്ലി​ട​ലി​ന്‍റെ കൃ​ത്യ​മാ​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഡി​സം​ബ​റി​ൽ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക​ൾ തു​ട​ങ്ങും.
2020 ഡി​സം​ബ​റി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നും ജ​നു​വ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നും ത​ക്ക വി​ധ​ത്തി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. 400 ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ളു​ള്ള ജ​യി​ലി​ൽ സ്ത്രീ​ക​ൾ​ക്കു പ്ര​ത്യേ​ക വി​ഭാ​ഗ​വും ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പ​യ്യ​ന്നൂ​ർ-​ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കു​ക​ളി​ൽ നി​ന്ന് ആ​റു​മാ​സം വ​രെ ശി​ക്ഷ വി​ധി​ക്കു​ന്ന​വ​രെ​യും ഇ​വി​ടെ പാ​ർ​പ്പി​ക്കും.
ത​ളി​പ്പ​റ​മ്പ് ജ​യി​ൽ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ടി.​കെ.​ജ​നാ​ർ​ദ​ന​ൻ, ജ​യി​ൽ ജോ. ​സൂ​പ്ര​ണ്ട് എം.​വി.​ര​വീ​ന്ദ്ര​ൻ, നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​ടി.​സ​ന്തോ​ഷ്, ക​ണ്ണൂ​ർ സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​വി.​ര​വീ​ന്ദ്ര​ൻ, റീ​ജി​യ​ണ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ കെ.​വി.​മു​കേ​ഷ് എ​ന്നി​വ​രും ഡി​ഐ​ജി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.