ആ​റ​ളം ഫാ​മി​ലെ യു​വ​തീ-​യു​വാ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം
Friday, November 8, 2019 1:33 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ യു​വ​തീ-​യു​വാ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വു​മാ​യി പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും. ആ​ദ്യ​ഘ​ട്ട ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​രി​ട്ടി എ​എ​സ്പി ആ​ര്‍. ആ​ന​ന്ദ് നി​ര്‍​വ​ഹി​ച്ചു. ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ല്‍​ര​ഹി​ത​രാ​യ യു​വ​തീ-​യു​വാ​ക്ക​ളെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ടു​ത്തു ന​ല്‍​കി സ്വ​യം തൊ​ഴി​ല്‍ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും രം​ഗ​ത്തെ​ത്തി​യ​ത്. നൂ​റോ​ളം പേ​രെ​യാ​ണ് ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ നി​ന്നും ഇ​തി​നാ​യി ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 30 തോ​ളം പേ​രാ​ണ് പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങു​ന്ന​ത്. ഇ​വ​ര്‍​ക്കു​ള്ള ലേ​ണിം​ഗ് ടെ​സ്റ്റ് ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ന​ട​ന്നു.
ലേ​ണിം​ഗ് ലൈ​സ​ന്‍​സി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന ഉ​ദ്ഘാ​ട​ന​വും ഇ​രി​ട്ടി എ ​എ​സ്പി ആ​ര്‍. ആ​ന​ന്ദ് നി​ര്‍​വ​ഹി​ച്ചു. ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഡാ​നി​യേ​ല്‍ സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​രാ​ജീ​വ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ശ്രീ​ജേ​ഷ്, ആ​രി​ഫ്, ആ​റ​ളം സി​ഐ കെ. ​സു​ധാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.