ശ്രീ​ക​ണ്ഠ​പു​ര​ത്ത് വ്യാ​പാ​രി​ക​ളു​ടെ ഉ​പ​വാ​സ സ​മ​രം 12ന്
Friday, November 8, 2019 1:33 AM IST
മ​ട്ട​ന്നൂ​ർ: പ്ര​ള​യബാ​ധി​ത​രാ​യ വ്യാ​പാ​രി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 12ന് ​ശ്രീ​ക​ണ്ഠപു​രം ടൗ​ണി​ൽ വ്യാ​പാ​രി നേ​താ​ക്ക​ൾ ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി അ​റി​യി​ച്ചു. ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് രാ​ഷ്ട്രീ​യ-സാ​മൂ​ഹ്യ-സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സാ​യു​ധ​സേ​നാ പ​താ​ക​ദി​നാചരണം

ക​ണ്ണൂ​ർ: രാ​ജ്യ​ത്തി​നാ​യി പോ​രാ​ടി വീ​ര​മൃ​ത്യു വ​രി​ക്കു​ക​യോ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ക​യോ ചെ​യ്ത​വ​രു​ടെ സ്മ​ര​ണാ​ര്‍​ഥം ഡി​സം​ബ​ര്‍ ഏ​ഴി​ന് ന​ട​ക്കു​ന്ന സാ​യു​ധ​സേ​നാ പ​താ​ക​ദി​നം വി​പു​ല​മാ​യി ആ​ച​രി​ക്കാ​ന്‍ എ​ഡി​എം ഇ.​പി.​മേ​ഴ്‌​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ സൈ​നി​ക ക്ഷേ​മ ബോ​ര്‍​ഡ്, ജി​ല്ലാ സാ​യു​ധ​സേ​നാ പ​താ​ക​ദി​ന ഫ​ണ്ട് ക​മ്മി​റ്റി എ​ന്നി​വ​യു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രി​ലൂ​ടെ പ​ര​മാ​വ​ധി പ​താ​ക​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്താ​നും ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി മി​ക​ച്ച ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നും എ​ഡി​എം ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എ​ഡി​എം ഇ.​പി. മേ​ഴ്‌​സി, ജി​ല്ലാ സൈ​നി​ക ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് പ്ര​സി. റി​ട്ട. കേ​ണ​ല്‍ എ​ന്‍.​വി.​ജി. ന​മ്പ്യാ​ര്‍, ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ര്‍ എം. ​ര​വീ​ന്ദ്ര​ന്‍, വി​വി​ധ സേ​നാ​വി​ഭാ​ഗം പ്ര​തി​നി​ധി​ക​ള്‍, വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.