ആ​റ​ളം ഫാ​മി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ടീ​ൽ​വ​സ്തു​ക്ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു
Saturday, November 9, 2019 1:25 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​നെ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളും കൈ​യൊ​ഴി​ഞ്ഞ​തോ​ടെ ന​ടീ​ല്‍​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​ല്‍ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യി​ല്ല. സീ​സ​ണ്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ടീ​ൽ​വ​സ്തു​ക്ക​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

ക​ശു​വ​ണ്ടി വി​ക​സ​ന ഏ​ജ​ന്‍​സി​യും കൃ​ഷി​ഭ​വ​നു​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ത്ത​വ​ണ ഫാ​മി​ന് കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കി​യി​ല്ല. ര​ണ്ടു ല​ക്ഷ​ത്തോ​ളം ക​ശു​മാ​വി​ന്‍ തൈ​ക​ള്‍ ക​ശു​വ​ണ്ടി വി​ക​സ​ന ഏ​ജ​ന്‍​സി വാ​ങ്ങു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഒ​രു ല​ക്ഷം തൈ​ക​ള്‍ മാ​ത്ര​മേ വാ​ങ്ങി​യു​ള്ളൂ.

ധ​ന, ക​ന​ക, സു​ല​ഭ, അ​മൃ​ത, പ്രി​യ​ങ്ക എ​ന്നീ അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ക​ശു​മാ​വി​ന്‍ തൈ​ക​ളാ​ണ് ആ​വ​ശ്യ​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. 50 രൂ​പ​യാ​ണ് തൈ​ക​ളു​ടെ വി​ല. മോ​ഹി​ത്ന​ഗ​ര്‍, മം​ഗ​ള, സു​മം​ഗ​ള, സൗ​ത്ത് കാ​ന​റ ക​മു​കി​ൻ തൈ​ക​ളും ഫാ​മി​ലു​ണ്ട്. പ​ന്നി​യൂ​ര്‍, ക​രി​മു​ണ്ട ഇ​ന​ത്തി​ല്‍​പ്പെ​ട്ട 50,000 കു​രു​മു​ള​ക് തൈ​ക​ളും വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ണ്ട്. കൊ​ക്കോ, പേ​ര, മാ​വ്, പ്ലാ​വ് തൈ​ക​ളും ല​ഭ്യ​മാ​ണ്.

കൃ​ഷി​ഭ​വ​നു​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഫാ​മി​ല്‍​നി​ന്ന് കു​രു​മു​ള​ക് തൈ​ക​ളും മ​റ്റും വാ​ങ്ങു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ പ​ല കൃ​ഷി​ഭ​വ​നു​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും തൈ ​വാ​ങ്ങാ​നെ​ത്തി​യി​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് എ​ല്ലാ​വ​രും കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

അ​തി​വ​ര്‍​ഷ​വും കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യും കാ​ര​ണം ഫാ​മി​ല്‍​നി​ന്ന് നേ​രി​ട്ട് തൈ​ക​ള്‍ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ഫാ​മി​ന് ഇ​തും വ​ലി​യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.