ജ​ന​ശ്രീ, പ്ര​തി​സ​ന്ധി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​ക​ണം: പാ​ച്ചേ​നി
Saturday, November 9, 2019 1:25 AM IST
ക​ണ്ണൂ​ർ: രാ​ജ്യം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ൺ​മെ​ന്‍റ് നി​യ​ന്ത്രി​ത ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വ്യ​വ​സാ​യ​ങ്ങ​ളും തൊ​ഴി​ൽ​ശാ​ല​ക​ളും നി​ശ്ച​ല​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ്വാ​ശ്ര​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഏ​റെ സാ​ധി​ക്കു​മെ​ന്നും ജ​ന​ശ്രീ പോ​ലു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ അ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ ന​ട​ത്തേ​ണ്ട​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു.
ജ​ന​ശ്രീ മ്യൂ​ച്വൽ ബെ​നി​ഫി​റ്റ് ട്ര​സ്റ്റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഇ​ഒ മോ​ഹ​ന​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി.​എ​ൻ. എ​രി​പു​രം, എം.​ര​ത്ന​കു​മാ​ർ, ബാ​ല​ൻ പ​ടി​യൂ​ർ, സു​മി​ത്രാ ഭാ​സ്ക​ര​ൻ, കെ.​കെ ഫ​ൽ​ഗു​ന​ൻ, ശോ​ഭ​ന ക​ണ്ണോ​ത്ത്, ഒ.​കെ. പ്ര​സാ​ദ്, പി. ​സു​നി​ൽ കു​മാ​ർ, എം.​വി. ചി​ത്ര​കു​മാ​ർ, കെ.​റ​ഷീ​ദ്, ല​ക്ഷ്മ​ണ​ൻ കോ​ളി​ക്ക​ട​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.