മ​ട​ന്പം-​പൈ​സ​ക്ക​രി ഫൊ​റോ​ന​ത​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 29 മു​ത​ൽ
Saturday, November 9, 2019 1:27 AM IST
പ​യ്യാ​വൂ​ർ: മ​ട​ന്പം-​പൈ​സ​ക്ക​രി ഫൊ​റോ​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലു​ദി​വ​സം നീ​ളു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 29 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. വ​ച​ന പ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ മാ​രി​യോ ജോ​സ​ഫും സം​ഘ​വും ന​യി​ക്കു​ന്ന "സ്നേ​ഹ​ത്തി​ന്‍റെ സൗ​ന്ദ​ര്യം' ധ്യാ​ന​പ​രി​പാ​ടി​യി​ൽ ര​ണ്ടു ഫൊ​റോ​ന​ക​ളി​ലെ​യും മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും. ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​നാ​യി പ​ത്തോ​ളം വി​വി​ധ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
പ​യ്യാ​വൂ​ർ ക​രു​ണാ​മ​യ​ൻ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സം​യു​ക്ത ഫൊ​റോ​ന​ത​ല ആ​ലോ​ച​ന യോ​ഗ​ത്തി​ൽ മ​ട​ന്പം ഫൊ​റോ​ന വി​കാ​രി ഫാ. ​ലൂ​ക്ക് പൂ​തൃ​ക്ക​യി​ൽ, പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി​യി​ൽ, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി​യി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് കോ​ല​ക്കു​ന്നേ​ൽ, സ​ജി ന​ട​ക്കു​ഴ​യ്ക്ക​ൽ, ഏ​ലി​യാ​മ്മ ജോ​സ് ആ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ൺ​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി 22ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഏ​ക​ദി​ന ധ്യാ​ന​വും ഒ​രു​ക്ക ശു​ശ്രൂ​ഷ​യും ജ​പ​മാ​ല റാ​ലി​യും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.