ട്രെ​യി​നി​നു നേ​രേ ക​ല്ലേ​റ്: പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്ക് പ​രി​ക്ക്
Sunday, November 10, 2019 1:40 AM IST
ക​ണ്ണൂ​ർ: ട്രെ​യി​നി​നു നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ യാ​ത്രി​ക​നാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ചെ​ന്നൈ സൂ​പ്പ​ർ​ഫാ​സ്റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നും ധ​ർ​മ​ടം സ്റ്റേ​ഷ​നും ഇ​ട​യി​ൽ വ​ച്ചാ​യി​രു​ന്നു ക​ല്ലേ​റ്.

ക​ല്ലേ​റി​ൽ പാ​ല​ക്കാ​ട് തൃ​ശേ​രി​ൽ ഭ​ഗ​വ​തി ന​ഗ​റി​ലെ മ​ണി​മ​ന്ദി​ര​ത്തി​ൽ സു​രേ​ഷ്കു​മാ​റി​ന്‍റെ മ​ക​ൻ ജി​തേ​ഷി​നാ(27) ണ് ​പ​രി​ക്കേ​റ്റ​ത്. നെ​റ്റി​ക്ക് പ​രി​ക്കേ​റ്റ ജി​തേ​ഷ് കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.