ജി​ല്ലാ ബാ​ങ്കി​ലെ ദി​വ​സ​ക്കൂ​ലി​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം
Sunday, November 10, 2019 1:41 AM IST
ക​ണ്ണൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി ജി​ല്ലാ ബാ​ങ്കി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന മു​ഴു​വ​ൻ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും നി​ർ​ദി​ഷ്‌​ട കേ​ര​ള ബാ​ങ്കി​ൽ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ണ്ണൂ​ർ ബെ​ഫി ഹാ​ളി​ൽ ചേ​ർ​ന്ന ബി​സി​സി​ഇ​എ​ഫ് ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ങ്കു​ക​ളി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ലെ ക​രാ​ർ ലം​ഘ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ക​ൺ​വ​ൻ​ഷ​ൻ ഉ​ന്ന​യി​ച്ചു. 23 മു​ത​ൽ 25 വ​രെ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ബെ​ഫി സം​സ്ഥാ​ന സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മ​നോ​ഹ​ര​ൻ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​സി​സി​ഇ​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​പി. ന​രേ​ന്ദ്ര​ൻ, ബെ​ഫി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ർ. രാ​ജ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ഷ്, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, എ​ൻ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.