ഈ ​വ​ഴി വ​രു​ന്പോ​ൾ നോ​ക്ക​ണേ... "അ​പ​ക​ടം വ​ഴി​യി​ലു​ണ്ട്'
Sunday, November 10, 2019 1:44 AM IST
കേ​ള​കം: മ​ഞ്ഞ​ളാം​പുറം-​വാ​ര​പ്പീ​ടി​ക റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​തെ റോ​ഡ് വീ​തി കൂ​ട്ടി ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത് ആ​ക്ഷേ​പ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തോ​ടെ ഇ​തോ​ടെ വൈ​ദ്യു​ത തൂ​ണു​ക​ളെ​ല്ലാം റോ​ഡി​നു​ള്ളി​ലാ​യ നി​ല​യി​ലാ​ണ്. ചെ​റി​യ ഒ​രു അ​ശ്ര​ദ്ധപോ​ലും വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം. റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​തി​ന​കം 70 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ച നി​ല​യി​ലാ​ണ്. 16 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് 11 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്.

വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റാ​ൻ പി​ഡ​ബ്ല്യു​ഡി ആ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കേ​ണ്ട​ത്. മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​ത് വൈ​ദ്യു​തി വ​കു​പ്പും. എ​ന്നാ​ൽ കേ​ള​കം, തൊ​ണ്ടി​യി​ൽ, നെ​ടും​പൊ​യി​ൽ വൈ​ദ്യു​തി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഈ ​റോ​ഡി​നാ​യി ഒ​ന്പ​തു ല​ക്ഷം രൂ​പ പി​ഡ​ബ്ല്യു​ഡി അ​നു​വ​ദി​ച്ചെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും തു​ക കെ​എ​സ്ഇ​ബ​ിയി​ൽ അ​ട​യ്ക്കാ​ത്ത​തു കാ​ര​ണം തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ടാ​റിം​ഗ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റാ​ൻ വ​കു​പ്പ് ത​യാ​റാ​കു​ന്ന​തെ​ങ്കി​ൽ ടാ​റിം​ഗ് കു​ത്തിപ്പൊ​ളി​ച്ചു​വേ​ണം തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ.

2017 ഏ​പ്രി​ൽ 24ന് ​കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് മു​മ്പി​ൽ 12 വ​യ​സു​കാ​ര​ൻ ഓ​ടു​ന്ന ബ​സി​ൽനി​ന്ന് വൈ​ദ്യു​ത തൂ​ണി​ൽ ത​ല​യി​ടി​ച്ച് മ​ര​ണ​പ്പെ​ട്ട സം​ഭ​വം സ​മാ​ന​മാ​യ അ​വ​സ്ഥ​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ​യും സം​ഭ​വി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.