ഉ​ത്ത​ര​മ​ല​ബാ​ര്‍ ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭം: സ​മ​ര​പ്ര​ച​ര​ണ വി​ളം​ബ​ര വാ​ഹ​ന​ജാ​ഥ 14ന് ​കു​ന്നോ​ത്ത് ഫൊ​റോ​ന​യി​ല്‍
Sunday, November 10, 2019 1:44 AM IST
ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ളം​ബ​ര വാ​ഹ​ന​ജാ​ഥ കു​ന്നോ​ത്ത് ഫൊ​റോ​ന​യി​ല്‍ 14ന് ​ന​ട​ക്കും.

എ​ട​ക്കാ​ന​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച തോ​ട്ട​ത്തി​ല്‍ വ​ര്‍​ഗീ​സി​ന്‍റെ എ​ട​ക്കാ​നം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ക​ബ​റി​ട​ത്തി​ല്‍ രാ​വി​ലെ ഒ​ന്പ​തി​ന് പ്രാ​ര്‍​ഥ​ന​യും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തും. തു​ട​ർ​ന്ന് കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ണ്ട്യാം​മാ​ക്ക​ല്‍ ഉ​ത്ത​ര​മ​ല​ബാ​ര്‍ ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​താ​ക ഫൊ​റോ​ന ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​റും ജാ​ഥാ ക്യാ​പ്റ്റ​നു​മാ​യ അ​ല്‍​ഫോ​ന്‍​സ് ക​ള​പ്പു​ര​യ്ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മ​സ് ആ​മ​ക്കാ​ട്ട്, ദേ​വ​സ്യ കൊ​ങ്ങോ​ല, ഫാ.​വ​ര്‍​ഗീ​സ് ചെ​രി​യം​പു​റ​ത്ത്, ഫാ.​മാ​ത്യു പാ​ല​മ​റ്റം, ബെ​ന്നി പു​തി​യാം​പു​റം, ജോ​ര്‍​ജ് മാ​ളി​യേ​ക്ക​ല്‍, മാ​ത്യു വ​ള്ളാം​കോ​ട്ട്, ജോ​സ​ഫ് നെ​ല്ലി​ക്ക​കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ഇ​രി​ട്ടി, മാ​ട​ത്തി​ല്‍‍, വ​ള്ളി​ത്തോ​ട് ആ​ന​പ്പ​ന്തി ക​വ​ല, മുട​യ​രി​ഞ്ഞി, ആ​ന​പ്പ​ന്തി, അ​ങ്ങാ​ടി​ക്ക​ട​വ്, ര​ണ്ടാം​ക​ട​വ്, വാ​ണി​യ​പ്പാ​റ, ച​ര​ള്‍, പാ​ല​ത്തും​ക​ട​വ്, ക​ച്ചേ​രി​ക്ക​ട​വ്, പേ​ര​ട്ട, കി​ളി​യ​ന്ത​റ, പെ​രി​ങ്ക​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്കു​ശേ​ഷം വൈ​കു​ന്നേ​രം 5.30 ന് ​വ​ള്ളി​ത്തോ​ട് പെ​രി​ങ്ക​ിരി ക​വ​ല​യി​ല്‍ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ഫാ.​ജോ​ജി കാ​ക്ക​ര​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യും.