മു​ൻ ക​ണ്ണൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, November 19, 2019 10:48 PM IST
ക​ണ്ണൂ​ർ: മു​ൻ ക​ണ്ണൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റും സി​പി​എം നേ​താ​വു​മാ​യ ത​ച്ചു​കു​ന്ന​ത്ത് ല​ക്ഷ്മ​ണ​നെ (70) കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​ലെ​ചൊ​വ്വ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ കു​ള​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ള​ത്തി​നു സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്.

പു​തി​യ വാ​ട​ക​വീ​ട് നോ​ക്കാ​നാ​യി മ​രു​മ​ക്ക​ളോ​ട് ഇ​ന്ന​ലെ രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് എ​ത്തി​യ​പ്പോ​ഴാ​ണു വീ​ടി​ന​ക​ത്ത് ല​ക്ഷ്മ​ണ​ൻ എ​ഴു​തി​യ കു​റി​പ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര​ക്കു​ള​ത്തി​ലു​ണ്ട്, വ​ന്നു നോ​ക്കു​ക എ​ന്നാ​ണു കു​റി​പ്പി​ലു​ള്ള​ത്. ഇ​ത​നു​സ​രി​ച്ചു മ​രു​മ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണു ല​ക്ഷ്മ​ണ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു സി​റ്റി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തെ​ഴു​ക്കി​ലെ​പീ​ടി​ക തൊ​ഴി​ലാ​ളി ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂ​മി​ന്‍റെ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റാ​ണ് അ​ദ്ദേ​ഹം. സി​റ്റി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, ര​ഘൂ​ത്ത​മ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, പ്ര​കാ​ശ​ൻ, രാ​ധ, ലീ​ല, പ​രേ​ത​യാ​യ ഗീ​ത.