സ്വീ​ക​ര​ണം ന​ൽ​കി
Monday, December 16, 2019 1:30 AM IST
ക​ണ്ണൂ​ർ: കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കും കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ​ക്കും സ്വീ​ക​ര​ണം ന​ൽ​കി. ക​ണ്ണൂ​ർ വ്യാ​പാ​ര ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ​വി​വി​ഇ​എ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​എ​ഫ്എം​പി ജി​ബി മെ​ന്പ​ർ സി​ബി കൊ​ടി​യം​കു​ന്നേ​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി​ന​യ​രാ​ജ്, പി.​എ. അ​ഗ​സ്റ്റി​ൻ, പി. ​സു​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഇ​ന്ന്

ക​ണ്ണൂ​ർ: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ പൗ​ര​ത്വ​നിയമ ഭേ​ദ​ഗ​തി​ക്കെ​തി​രേ 'ആ​രും അ​ന്യ​ര​ല്ല, ഇ​നി​യൊ​രു വി​ഭ​ജ​നം വേ​ണ്ട' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ക​ണ്ണൂ​ർ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധം. സം​സ്ഥാ​ന- ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.