കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു​ മ​രി​ച്ചനി​ല​യി​ൽ
Monday, March 30, 2020 9:35 PM IST
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യെ അ​ബു​ദാ​ബി​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു​ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഴ​യനി​ര​ത്തി​ലെ പ​ത്മാ​ല​യ​ത്തി​ൽ കൊ​മ്പ​ൻ ത​റ​മ്മ​ൽ ഷാ​ജു​വി​നെ (43) യാ​ണ് അ​ബു​ദാ​ബി എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലെ അ​ക്കാ​യി ബി​ൽ​ഡിം​ഗി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ബു​ദാ​ബി ഏ​വി​യേ​ഷ​ൻ ക​മ്പ​നി​യി​ൽ സി​സി​ടി​വി ഓ​പ്പ​റേ​റ്റ​റാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് നേ​രി​യ പ​നി​യെത്തു​ട​ർ​ന്ന് ഡോ​ക്ട​റെ ക​ണ്ട് മ​രു​ന്നു​ക​ഴി​ച്ച് ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം ഡ്യൂ​ട്ടി​ക്കു പോ​യി​ത്തു​ട​ങ്ങി​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞെ​ത്തു​ക​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ബു​ദാ​ബി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഗം​ഗാ​ധ​ര​ൻ-​വ​ലി​യവീ​ട്ടി​ൽ പ​ത്മാ​വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ര​ജ​നി. സ​ഹോ​ദ​ര​ൻ: കെ.​ടി. ശ്രീ​ജ​ൻ (ശ്രീ​ശ​ങ്ക​രാ​ചാ​ര്യ കം​പ്യൂ​ട്ട​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ).