ചെ​ക്ക് പോ​സ്റ്റു​ക​ള്‍ വ​ഴി വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​രു​ടെ ക്വാ​റ​ന്‍റൈ​ൻ ഉ​റ​പ്പു​വ​രു​ത്തും
Friday, May 22, 2020 1:37 AM IST
ക​ണ്ണൂ​ർ: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ചെ​ക്ക് പോ​സ്റ്റു​ക​ള്‍ വ​ഴി ബ​സി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി ജി​ല്ല​യി​ലെ​ത്തു​ന്ന​വ​രെ നി​ശ്ചി​ത​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മേ ഇ​റ​ക്കു​ന്നു​ള്ളൂ​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.

ഇ​ങ്ങ​നെ വ​രു​ന്ന​വ​ര്‍ കൃ​ത്യ​മാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും പൊ​തു​വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും ക്ര​മീ​ക​ര​ണം വ​രു​ത്തി ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വാ​യി. ബ​സു​ക​ള്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ആ​ളു​ക​ളെ ഇ​റ​ക്കി വി​ടു​മ്പോ​ള്‍ അ​വ​ര്‍ പൊ​തു​വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.

ഇ​തു രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും. പു​തി​യ നി​ര്‍​ദേ​ശ​പ്ര​കാ​രം വി​വി​ധ ചെ​ക്ക് പോ​സ്റ്റു​ക​ള്‍ വ​ഴി എ​ത്തു​ന്ന​വ​രെ നി​ശ്ചി​ത​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന് ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യു​മാ​ണ് ചെ​യ്യു​ക. എ​ത്തി​ച്ചേ​രു​ന്ന​വ​രു​ടെ ക്വാ​റ​ന്‍റൈ​ന്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ, ത​ളി​പ്പ​റ​മ്പ് കാ​ക്ക​ത്തോ​ട്, ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം, ത​ല​ശേ​രി ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ളെ ഇ​റ​ക്കേ​ണ്ട​ത്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന​തി​നു​ള്ള വാ​ഹ​ന​സൗ​ക​ര്യം സ്വ​ന്ത​മാ​യി ഏ​ര്‍​പ്പാ​ട് ചെ​യ്യേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.