ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് പ​രി​ധി നി​ര്‍​ണ​യ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Saturday, May 23, 2020 12:03 AM IST
ഇ​രി​ട്ടി: ആ​റ​ളം, അ​യ്യ​ന്‍​കു​ന്ന് വി​ല്ലേ​ജു​ക​ൾ വി​ഭ​ജി​ച്ചു ക​രി​ക്കോ​ട്ട​ക്ക​രി ആ​സ്ഥാ​ന​മാ​യി പു​തി​യ വി​ല്ലേ​ജ് രൂ​പീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം പൊ​തു​വേ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ടെ​ങ്കി​ലും പു​തി​യ വി​ല്ലേ​ജി​ന്‍റെ അ​തി​ര്‍​ത്തി​നി​ര്‍​ണ​യ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ജി​ല്ല​യി​ലെ ഏ​റ്റ​വും വി​സ്തൃ​തി കൂ​ടി​യ അ​യ്യ​ന്‍​കു​ന്ന് വി​ല്ലേ​ജി​ന്‍റെ ഒ​രു​ഭാ​ഗ​വും ആ​റ​ളം പ​ഞ്ചാ​ത്തി​ലും ആ​റ​ളം വി​ല്ലേ​ജി​ലും ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്നു വാ​ര്‍​ഡു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജി​ന്‍റെ പ​രി​ധി നി​ര്‍​ണ​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​റ​ളം വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​മാ​യ എ​ടൂ​ര്‍, മാ​ഞ്ചോ​ട്, വി​യ​റ്റ്നാം ഭാ​ഗ​ങ്ങ​ളാ​ണ് ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജി​ലേ​ക്കു ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. ഇ​താ​ണു പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​റ​ളം വി​ല്ലേ​ജി​ന്‍റെ ആ​സ്ഥാ​നം എ​ടൂ​രാ​ണ്. എ​ടൂ​രി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് ക​രി​ക്കോ​ട്ട​ക്ക​രി​യി​ലേ​ക്കു ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. ഇ​തു ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​ണ്. വി​യ​റ്റ്നാം വാ​ര്‍​ഡി​ന്‍റെ ഭാ​ഗ​മാ​യ ച​തി​രൂ​ര്‍, പ​രി​പ്പു​തോ​ട്, പു​തി​യ​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​പ്പെ​ടാ​വു​ന്ന സ്ഥ​ലം എ​ടൂ​രാ​ണ്. എ​ടൂ​രി​ലെ വി​ല്ലേ​ജ് ഓ​ഫീ​സാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദം. ആ​ദി​വാ​സി​വി​ഭാ​ഗ​ക്കാ​ർ ഏ​റെ​യു​ള്ള പ്ര​ദേ​ശം​കൂ​ടി​യാ​ണി​ത്. യാ​ത്രാ​സൗ​ക​ര്യം തീ​രെ കു​റ​വാ​യ​തി​നാ​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ ആ​റ​ളം വി​ല്ലേ​ജി​ല്‍​ത്ത​ന്നെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തി​ർ​ത്തി നി​ര്‍​ണ​യ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ്പ​റ​മ്പി​ലും വൈ​സ് പ​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​നും ജി​ല്ലാ ക​ള​ക്‌​ട​ര്‍​ക്കും ഇ​രി​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി. ആ​റ​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വി​യ​റ്റ്നാം മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ എ​ടൂ​രി​ലെ ആ​റ​ളം വി​ല്ലേ​ജി​ല്‍ എ​ത്തു​ന്ന​ത് ഇ​പ്പോ​ള്‍​ത്ത​ന്നെ 12 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ണ്. വി​യ​റ്റ്നാം ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​മാ​കു​മ്പോ​ള്‍ ജ​ന​ങ്ങ​ള്‍ നാ​ലു കി​ലോ​മീ​റ്റ​ര്‍ കൂ​ടി അ​ധി​ക​മാ​യി സ​ഞ്ച​രി​ക്കേ​ണ്ടി​വ​രും. ഇ​തു പി​ന്നോ​ക്ക​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് അ​ധി​ക​ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന തീ​രു​മാ​ന​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ആ​രോ​പി​ച്ചു. റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നം മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണു ലീ​ഗി​ന്‍റെ തീ​രു​മാ​നം. ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജി​ന്‍റെ പ​രി​ധി​നി​ര്‍​ണ​യ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള​കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ടൂ​ര്‍: ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് രൂ​പീ​ക​ര​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി എ​ടൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ബി​ബി​ല്‍​സ​ണ്‍ വെ​ട്ടി​യാം​ക​ണ്ട​ത്തി​ല്‍, ജി​ന്‍റോ മു​ത്തു​മാ​ക്ക​ല്‍, ടൈ​റ്റ​സ് മാ​നാം​കു​ഴി, ബി​നോ​ജ് വ​യ​ലു​ങ്ക​ല്‍, എ​ബി​ഷ്.​കെ. ഷെ​മി, അ​നീ​ഷ് പു​തു​പ്പ​ള്ളി, അ​മ​ല്‍​മാ​ത്യു, സു​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, സ​ന്തോ​ഷ് വെ​ട്ടി​ക്കാ​ട്ടി​ല്‍, അ​ല​ക്‌​സ് ബെ​ന്നി, കെ.​അ​മ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.