'കു​ഞ്ഞി​ത്തൈ' ന​ട്ട് ഹ​രി​ത​കേ​ര​ള മി​ഷ​ന്‍
Saturday, July 11, 2020 12:43 AM IST
ക​ണ്ണൂ​ര്‍: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സ്‌​കൂ​ള്‍ ബാ​ഗി​ലും പ​ച്ച​ക്ക​റി ന​ടാം. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ 'കു​ഞ്ഞി​ത്തൈ' പ​ദ്ധ​തി​യി​ലൂ​ടെ. പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​ക്ക് പെ​ര​ള​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഐ​വ​ര്‍​കു​ളം ഗ്രാ​മീ​ണ പാ​ഠ​ശാ​ല എ​ല്‍​പി സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മെ​ന്ന​നി​ല​യി​ല്‍ ഇ​രു​പ​തോ​ളം ബാ​ഗു​ക​ളി​ല്‍ മ​ഞ്ഞ​ള്‍, വെ​ണ്ട, പ​ച്ച​മു​ള​ക്, ഇ​ഞ്ചി എ​ന്നി​വ ന​ട്ടു. സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും. പെ​ര​ള​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.