കീ​ഴ്പ​ള്ളി എ​ട​വേ​ലി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, July 16, 2020 1:06 AM IST
കീ​ഴ്പള്ളി: കാ​ട്ടാ​ന​ശ​ല്യം കൂ​ടു​ത​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക്. മു​മ്പ് വ​ട്ട​പ്പ​റ​മ്പും പ​ടി​ഞ്ഞാ​റേ വ​ട്ട​പ്പ​റ​മ്പും പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണെ​ങ്കി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഈ ​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് എ​ട​വേ​ലി​ക്ക​ടു​ത്തു വ​രെ​യെ​ത്തി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ടു​ത​ല്‍ ഭീ​തി​യി​ലാ​ക്കു​ന്നു.

ക​ഴി​ഞ്ഞ​പ്രാ​വ​ശ്യ​മൊ​ക്കെ കാ​ട്ടാ​ന പ്ര​വേ​ശി​ക്കു​ന്ന​ത് പു​ഴ​യോ​ടു ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ രാ​ത്രി​യി​ലി​റ​ങ്ങി​യ കാ​ന​ക്കൂ​ട്ടം ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും നാ​ശം വ​രു​ത്താ​തെ​യാ​ണു പു​തി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന​ത്. വെ​ട്ടി​യാം​ക​ണ്ട​ത്തി​ല്‍ ബെ​ന്നി​യു​ടെ വാ​ഴ കൃ​ഷി, വെ​മ്മേ​നി​ക്ക​ട്ട​യി​ല്‍ ജോ​സി​ന്‍റെ പു​ല്‍​കൃ​ഷി, റ​ബ​ര്‍​തൈ​ക​ള്‍ എ​ന്നി​വ ന​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടു​കൂ​ടി മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ല്‍​നി​ന്ന് നാ​യ കു​ര​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കാ​ട്ടാ​ന​ശ​ല്യം മു​മ്പ് ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ ആ​രും ശ്ര​ദ്ധി​ച്ചി​ല്ല. ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​യാ​ന്‍ അ​ധി​കൃ​ത​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.