എം​പി​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു
Tuesday, September 22, 2020 1:27 AM IST
ക​ണ്ണൂ​ര്‍: രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക മേ​ഖ​ല​യെ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് തീ​റെ​ഴു​തു​ന്ന കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച എ​ള​മ​രം ക​രീം, കെ.​കെ. രാ​ഗേ​ഷ് തു​ട​ങ്ങി​യ എം​പി മാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​തി​ല്‍ സി​ഐ​ടി​യു പ്ര​തി​ഷേ​ധി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​രി​യ, മേ​ഖ​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.
ക​ണ്ണൂ​രി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​മ​നോ​ഹ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി കാ​ട​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ പ്ര​സം​ഗി​ച്ചു.