500 കടന്ന് കോവിഡ്
Thursday, October 1, 2020 7:28 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ 519 പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 465 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ള്‍ വി​ദേ​ശ​ത്തു നി​ന്നും 21 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രും 32 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്.

ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 11,483 ആ​യി. ഇ​വ​രി​ല്‍ 185 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. അ​തോ​ടെ ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 6747 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 47 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 98 കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ള്‍ മ​രി​ച്ചു. ബാ​ക്കി 4119 പേ​ര്‍ ചി​കി​ല്‍​സ​യി​ലാ​ണ്.

നി​ല​വി​ലു​ള്ള കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ 3038 പേ​ര്‍ വീ​ടു​ക​ളി​ലും ബാ​ക്കി 1081 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലു​മാ​യാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. കോ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 15,672 പേ​രാ​ണ്. ഇ​തി​ല്‍ 14501 പേ​ര്‍ വീ​ടു​ക​ളി​ലും 1171 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 1,29,458 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 1,28,951 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 507 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.