കോവിഡ്: ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു
Friday, October 30, 2020 10:15 PM IST
ഇ​രി​ട്ടി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​രി​ട്ടി സ്വ​ദേ​ശി​നി മ​രി​ച്ചു. പ​യ​ഞ്ചേ​രി​യി​ലെ ചെ​റു​വെ​ട്ടി ഹൗ​സി​ൽ കു​ഞ്ഞാ​മി​ന (57) യാ​ണു മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്പ് ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് കു​ഞ്ഞാ​മി​ന​യെ ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. ഭ​ർ​ത്താ​വ്: ക​ല്ലാ​ട​ത്ത് കാ​ദ​ർ​ക്കു​ട്ടി. മ​ക്ക​ൾ: സാ​ജി​ദ് (റാ​റാ​വീ​സ് ബേ​ക്ക​റി, പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ്, ഇ​രി​ട്ടി), മ​ഹ്റൂ​ഫ് (മി​ന​റ​ൽ വാ​ട്ട​ർ സ​പ്ലൈ), ഖൈ​റു​ന്നി​സ, മു​ബീ​ന. മ​രു​മ​ക്ക​ൾ: റ​ഫീ​ഖ്‌ (ചെ​റു​നാ​ര​ങ്ങ വ്യാപാ​രി), സാ​ജി​ദ് (പു​ന്നാ​ട്), സ​റീ​ന (കീ​ഴൂ​ർ), ഷ​ബ്ന (പേ​രാ​വൂ​ർ).

പ​യ്യ​ന്നൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​മ​ന്ത​ളി സ്വ​ദേ​ശി മ​രി​ച്ചു. വ​ട​ക്കു​മ്പാ​ട് ഹി​ലാ​ൽ പ​ള്ളി​ക്കു സ​മീ​പ​ത്തെ പു​ള്ള​യി​ൽ അ​ബ്ദു​ള്ള (70) യാ​ണു മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം രാ​മ​ന്ത​ളി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. പ​ഴ​യ​കാ​ല മാ​പ്പി​ള​പാ​ട്ട് ക​ലാ​കാ​ര​നും പെ​രു​മ്പ ത​ഫ്രീ​ഹു​ൽ മ​ജാ​ലീ​സ് ദ​ഫ് ആ​ൻ​ഡ് കോ​ൽ​ക്ക​ളി സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: ഷ​ഫീ​ഖ്, ബു​ഷ്റ, മു​നീ​റ, സ​മീ​ന. മ​രു​മ​ക്ക​ൾ: സു​മ​യ്യ, അ​ബ്ദു​റ​ഹി​മാ​ൻ, അ​ഷ​റ​ഫ്, റാ​ഷി​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​മ്മ​ർ, അ​ബു​ബ​ക്ക​ർ, മു​ഹ​മ്മ​ദ് കു​ഞ്ഞി, ആ​യി​സു, ന​ബീ​സ, ക​ദീ​ജ.