അ​ഴി​മ​തി​ക​ള്‍​ക്കെ​തി​രേ ജ​ന​വി​കാ​രം ശ​ക്തം: സി.​കെ. പ​ത്മ​നാ​ഭ​ന്‍
Thursday, December 3, 2020 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: മാ​റി​മാ​റി ഭ​രി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും അ​ഴി​മ​തി​ക​ള്‍​ക്കെ​തി​രേ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ജ​ന​വി​കാ​രം വ​ള​ര്‍​ന്നു​വ​ന്നി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി ദേ​ശീ​യ സ​മി​തി അം​ഗം സി.​കെ. പ​ത്മ​നാ​ഭ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദി ​പ്ര​സി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തി​ല്‍ നി​ന്നെ​ല്ലാം ഒ​രു മാ​റ്റം ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ശ​ക്ത​മാ​ണ്. എ​ന്നാ​ല്‍ അ​ടി​ത്ത​റ ഇ​ള​കി​യ യു​ഡി​എ​ഫി​ന് സി​പി​എ​മ്മി​നെ ഫ​ല​പ്ര​ദ​മാ​യി എ​തി​ര്‍​ക്കാ​നാ​വു​ന്നി​ല്ല. ലീ​ഗി​ന്‍റെ മു​ന്‍​മ​ന്ത്രി​യും എം​എ​ല്‍​എ​യും ജ​യി​ലി​ലാ​യ​തും യു​ഡി​എ​ഫി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ണം കൊ​ള്ള​യ​ടി​ച്ചു​കൊ​ണ്ട് പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര്‍​ട്ടി​യും ശ്ര​മി​ച്ച​തെ​ന്നും പ​ത്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു.