ബേ​ഡ​കം നേ​ടാ​ൻ പു​തു​മു​ഖ​ങ്ങ​ൾ
Sunday, December 6, 2020 12:40 AM IST
ബേ​ഡ​കം: എ​ൽ​ഡി​എ​ഫി​ന്‍റെ കു​ത്ത​ക സീ​റ്റും സി​പി​ഐ​യു​ടെ ഏ​ക സി​റ്റിം​ഗ് സീ​റ്റു​മാ​ണ് ബേ​ഡ​കം ഡി​വി​ഷ​ൻ. കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 16ഉം ​പ​ന​ത്ത​ടി​യി​ലെ​യും ദേ​ലം​പാ​ടി​യി​ലെ എ​ട്ടു വീ​ത​വും ബേ​ഡ​ഡു​ക്ക​യി​ലെ ആ​റും മു​ളി​യാ​റി​ലെ ഒ​ന്നും ഉ​ൾ​പ്പെ​ടെ 39 വാ​ർ​ഡു​ക​ൾ ചേ​ർ​ന്ന​താ​ണ് ഈ ​ഡി​വി​ഷ​ൻ. ഭൂ​രി​ഭാ​ഗം വാ​ർ​ഡു​ക​ളും ഇ​ട​തു​പ​ക്ഷ​ത്തി​ന് നി​ർ​ണാ​യ​ക​സ്വാ​ധീ​ന​മു​ള്ള​വ​യാ​ണ്. വ​നി​താ സം​വ​ര​ണ​മാ​യ ഈ ​ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ പു​തു​മു​ഖ​ങ്ങ​ളാ​യ യു​വ​സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് മൂ​ന്നു​മു​ന്ന​ണി​ക​ളും ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ബാ​ർ അ​സോ​യേ​ഷ​നി​ലെ അ​ഭി​ഭാ​ഷ​ക സി​പി​ഐ​യി​ലെ എ​സ്.​എ​ൻ. സ​രി​ത(34) ആ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ചാ​യ്യോ​ത്തെ വ​നി​ത ശി​ശു​സം​ര​ക്ഷ​ണ​ഹോ​മി​ലെ മു​ൻ ലീ​ഗ​ൽ കൗ​ൺ​സ​ല​റാ​ണ്. വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ്‌ ഫോ​റം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, ഇ​

ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ്‌ ലോ​യേ​ഴ്‌​സ്‌ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം, എ​ഐ​വൈ​എ​ഫ് കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. സി​പി​ഐ ജി​
ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം വി. ​സു​രേ​ഷ്‌​ബാ​ബു​വി​ന്‍റെ ഭാ​ര്യ​യാ​യ സ​രി​ത പെ​രു​ന്പ​ള ചെ​ട്ടും​കു​ഴി സ്വ​ദേ​ശി​നി​യാ​ണ്.
മ​ഹി​ളാ കോ​ൺ​ഗ്ര​സ് കു​റ്റി​ക്കോ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷ അ​ര​വി​ന്ദ​ൻ (36) ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബ​ന്ത​ടു​ക്ക ന​ര​ന്പി​ല​ക്ക​ണ്ടം സ്വ​ദേ​ശി​നി​യാ​യ നി​ഷ 16 വ​ർ​ഷ​മാ​യി വ​നി​താ ബാ​ങ്ക് ബ​ന്ത​ടു​ക്ക ശാ​ഖ​യി​ലെ ഡെ​യി​ലി ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റാ​ണ്. ഡി​വി​ഷ​നി​ൽ സു​പ​രി​ചി​ത​യാ​യ നി​ഷ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ത​ങ്ങ​ൾ​ക്ക് നേ​ട്ട​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് യു​ഡി​എ​ഫ്.
ബി​ജെ​പി​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഈ ​ഡി​വി​ഷ​നി​ൽ മ​ഹി​ള മോ​ർ​ച്ച ഉ​ദു​മ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​നി​ത രാ​മ​ച​ന്ദ്ര​ൻ (35) ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ക​രി​വേ​ട​കം വാ​ട്ട​ച്ചാ​ൽ സ്വ​ദേ​ശി​നി​യാ​യ സു​നി​ത ബ​ന്ത​ടു​ക്ക സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ലെ മു​ൻ അ​ധ്യാ​പി​ക​യാ​ണ്.