ഭെ​ൽ-​ഇ​എം​എ​ൽ സ​ത്യ​ഗ്ര​ഹം അഞ്ചാം ദിനത്തിൽ
Saturday, January 16, 2021 7:13 AM IST
കാ​സ​ർ​ഗോ​ഡ്:​ ഭെ​ൽ-​ഇ​എം​എ​ൽ ക​മ്പ​നി​യേ​യും ജീ​വ​ന​ക്കാ​രെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം നാ​ലാം​ദി​ന പ​രി​പാ​ടി​ക​ൾ കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​കെ. രാ​ജ​ൻ, എ​സ്ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​രീ​ഫ് കൊ​ട​വ​ഞ്ചി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഖാ​ലി​ദ്, എം. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, എ.​ര വീ​ന്ദ്ര​ൻ, അ​നി​ൽ ബി. ​നാ​യ​ർ, ഡോ. ​ടി.​എം. സു​രേ​ന്ദ്ര​നാ​ഥ്, കെ. ​അ​നി​ൽ​കു​മാ​ർ, എ​ൻ. രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.