സ്ഥി​രം​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​ര്‍​ക്കം: കാ​സ​ര്‍​ഗോ​ട്ട് ര​ണ്ടു ലീ​ഗ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ രാ​ജി ന​ല്‍​കി
Tuesday, January 19, 2021 12:36 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ബി​ജെ​പി അം​ഗം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു കാ​ര​ണം ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്നാ​രോ​പി​ച്ച് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ര​ണ്ട് ലീ​ഗ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ രാ​ജി​ക്ക​ത്ത് ന​ല്‍​കി. 12-ാം വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള അം​ഗം മ​മ്മു ചാ​ല, 13-ാം വാ​ര്‍​ഡ് അം​ഗം അ​സ്മ മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ന​ഗ​ര​സ​ഭാ ലീ​ഗ് ക​മ്മി​റ്റി​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.
മ​മ്മു ചാ​ല​യാ​യി​രു​ന്നു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്ന​ത്. മ​മ്മു​വി​നും ബി​ജെ​പി​യി​ലെ ര​ജ​നി പ്ര​ഭാ​ക​ര​നും മൂ​ന്നു വീ​തം വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത്. ബി​ജെ​പി​ക്ക് ഭ​ര​ണ​പ​ങ്കാ​ളി​ത്തം ല​ഭി​ച്ചി​രു​ന്ന 1995-2000 കാ​ല​ഘ​ട്ട​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ന​ഗ​ര​സ​ഭ​യി​ല്‍ ബി​ജെ​പി​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ​യി​ലെ ഏ​ക സി​പി​എം കൗ​ണ്‍​സി​ല​റു​ടെ​യും സ്വ​ത​ന്ത്ര​രാ​യി ജ​യി​ച്ചു​വ​ന്ന ലീ​ഗ് വി​മ​ത​രു​ടെ​യും പി​ന്തു​ണ നേ​ടി​യെ​ടു​ക്കാ​ന്‍ ലീ​ഗ് നേ​തൃ​ത്വം ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ല്‍ സ്ഥി​രം സ​മി​തി​യി​ല്‍ ബി​ജെ​പി​ക്ക് മൂ​ന്ന് അം​ഗ​ങ്ങ​ളെ ല​ഭി​ച്ച സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് രാ​ജി​വ​ച്ച കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ലീ​ഗ് നേ​തൃ​ത്വം രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പി​ന്തു​ണ ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളു​ടെ നി​ല​പാ​ട്.
എ​ന്നാ​ല്‍ ലീ​ഗ് അ​തി​ന് ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ ഇ​വ​ര്‍ നി​ഷ്പ​ക്ഷ​ത പാ​ലി​ച്ച് മാ​റി​നി​ല്‍​ക്കു​ക​യും ബി​ജെ​പി​ക്ക് നേ​ട്ട​മു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു.
രാ​ജി​ക്ക​ത്തു​ക​ള്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി കൗ​ണ്‍​സി​ലി​ല്‍ പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടാ​തി​രി​ക്കാ​നാ​യി ലീ​ഗ് നേ​തൃ​ത്വം അ​നു​ന​യ ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. നേ​ര​ത്തേ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചേ​രി​മാ​റി വോ​ട്ടു​ചെ​യ്ത ലീ​ഗ് അം​ഗ​ങ്ങ​ളോ​ട് പാ​ര്‍​ട്ടി നേ​തൃ​ത്വം രാ​ജി​ക്ക​ത്തു​ക​ള്‍ വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യി​രു​ന്നി​ല്ല.