റെ​യി​ല്‍​വേ​യു​ടെ ത​ല​തി​രി​ഞ്ഞ ന​യം; തി​ര​ക്കൊ​ഴി​യാ​തെ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍
Wednesday, January 20, 2021 12:34 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ കാ​ല​ത്ത് പൊ​തു ഇ​ട​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ എ​ല്ലാ​വ​രും വ​ഴി​ക​ള്‍ തേ​ടു​മ്പോ​ള്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലെ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍​ക്കു മു​ന്നി​ല്‍ മാ​ത്രം ഒ​രി​ക്ക​ലും തി​ര​ക്കൊ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.
നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ സാ​ധാ​ര​ണ ടി​ക്ക​റ്റു​ക​ളും സീ​സ​ണ്‍ ടി​ക്ക​റ്റു​ക​ളും ഒ​ഴി​വാ​ക്കി​യ​തോ​ടെ ട്രെ​യി​ന്‍ യാ​ത്ര ന​ട​ത്ത​ണ​മെ​ങ്കി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റെ​ടു​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ​യാ​യി. എ​ന്നാ​ല്‍ പി​ന്നെ കൗ​ണ്ട​റി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കി ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​കാ​മെ​ന്നു ക​രു​തി​യാ​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഒ​രു മാ​സം നി​ശ്ചി​ത എ​ണ്ണം ടി​ക്ക​റ്റു​ക​ള്‍ മാ​ത്ര​മേ ന​ല്‍​കൂ എ​ന്ന വ്യ​വ​സ്ഥ​യു​മു​ണ്ടാ​ക്കി. അ​തി​നും പു​റ​മേ ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് റി​സ​ര്‍​വേ​ഷ​ന് അ​ധി​ക ചാ​ര്‍​ജും ഈ​ടാ​ക്കു​ന്നു. ഫ​ല​ത്തി​ല്‍ പ​ഴ​യ​പോ​ലെ പ്ര​തി​ദി​നം ട്രെ​യി​ന്‍ യാ​ത്ര ന​ട​ത്ത​ണ​മെ​ങ്കി​ല്‍ എ​ല്ലാ ദി​വ​സ​വും സ്‌​റ്റേ​ഷ​നി​ലെ​ത്തി​യാ​ല്‍ കൗ​ണ്ട​റി​ല്‍ വ​രി​നി​ന്ന് അ​ടു​ത്ത ദി​വ​സ​ത്തെ റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ല​യാ​യി.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലും മ​റ്റും ജോ​ലി​ക്കെ​ത്തു​ന്ന​വ​രും പോ​ലീ​സു​കാ​രു​മൊ​ക്കെ​യാ​ണ് ഇ​തു​മൂ​ലം ശ​രി​ക്കും പെ​ട്ടു​പോ​യ​ത്. വി​ദ്യാ​ന​ഗ​റി​ലെ സി​വി​ല്‍ സ്‌​റ്റേ​ഷ​ന​ക​ത്ത് നേ​ര​ത്തേ ഒ​രു റെ​യി​ല്‍​വേ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് പൂ​ട്ടി​പ്പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍ ന​ട​ത്തി​പ്പു​കാ​ര്‍ കൗ​ണ്ട​ര്‍ വീ​ണ്ടും തു​റ​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യെ​ങ്കി​ലും ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. കൗ​ണ്ട​ര്‍ തു​റ​ന്നാ​ല്‍ ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു പു​റ​മേ പു​റ​ത്തു​നി​ന്ന് പൊ​തു​ജ​ന​ങ്ങ​ളും ടി​ക്ക​റ്റി​നാ​യി എ​ത്തു​മെ​ന്നും ഇ​ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.
കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​പ്പോ​ള്‍ എ​ല്ലാ ദി​വ​സ​വും റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റി​നാ​യി വ​രി​നി​ല്‍​ക്കു​ന്ന​വ​രി​ല്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ജീ​വ​ന​ക്കാ​ര്‍​ക്കു വേ​ണ്ടി​യെ​ങ്കി​ലും ക​ള​ക്ട​റേ​റ്റി​ലെ കൗ​ണ്ട​ര്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ല്ലാ​വ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ഇ​ത്ര​യും തി​ര​ക്കു​ണ്ടാ​യി​ട്ടും കാ​സ​ര്‍​ഗോ​ഡ് സ്‌​റ്റേ​ഷ​നി​ല്‍ റി​സ​ര്‍​വേ​ഷ​നാ​യി ഒ​രൊ​റ്റ കൗ​ണ്ട​ര്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ദി​വ​സേ​ന​യു​ള്ള ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക​ള്‍​ക്കു പോ​ലും വി​ശ​ദ​മാ​യി ഫോ​റം പൂ​രി​പ്പി​ച്ചു​ന​ല്‍​കു​ക​യും അ​ത് ക​മ്പ്യൂ​ട്ട​റി​ല്‍ ചേ​ര്‍​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​നാ​ല്‍ ഏ​റെ സ​മ​യ​വും എ​ടു​ക്കു​ന്നു​ണ്ട്. ദി​വ​സേ​ന നാ​നൂ​റോ​ളം റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ ഇ​വി​ടെ ന​ല്‍​കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.
ജ​ന​റ​ല്‍-​സീ​സ​ണ്‍ ടി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലോ സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലോ ഒ​രു അ​ധി​ക കൗ​ണ്ട​റെ​ങ്കി​ലും തു​ട​ങ്ങാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.