മി​ക​ച്ച സ്‌​കൂ​ളി​നു​ള്ള എ​ഡി​എ​സ്‌​യു പു​ര​സ്‌​കാ​രം തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ന്
Thursday, January 21, 2021 1:12 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ആ​ന്‍റി ഡ്ര​ഗ്‌​സ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍റെ 2019- 20 വ​ര്‍​ഷ​ത്തെ മി​ക​ച്ച ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു​ള്ള പു​ര​സ്‌​കാ​രം തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മ്മാ​നി​ച്ചു.
ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം പ​രി​സ്ഥി​തി, ജീ​വ​കാ​രു​ണ്യ, പ​ച്ച​ക്ക​റി കൃ​ഷി മേ​ഖ​ല​ക​ളി​ലെ​യും വി​വി​ധ സാ​ഹി​ത്യ-​ക​ലാ മ​ത്‌​സ​ര​ങ്ങ​ളി​ലെ​യും സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് തോ​മാ​പു​രം സ്‌​കൂ​ളി​നെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​ക്കി​യ​ത്. ത​ല​ശേ​രി അ​തി​രൂ​പ​ത എ​ഡി​എ​സ്‌​യു ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ള​ത്തി​ല്‍ നി​ന്ന് സ്‌​കൂ​ള്‍ പ്ര​തി​നി​ധി​ക​ള്‍ ട്രോ​ഫി​യും കാ​ഷ് അ​വാ​ര്‍​ഡും ഏ​റ്റു​വാ​ങ്ങി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ന്‍​സി​പ്പ​ല്‍ ടോം ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക സി.​വി. തെ​രേ​സ, എ​ഡി​എ​സ്‌​യു ആ​നി​മേ​റ്റ​ര്‍ മി​നി തോ​മ​സ്, വി.​ജെ. ഷാ​ജി​മോ​ന്‍, അ​ന​ഘ ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.