നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യി​ല്‍ കേ​സ് വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ചു; കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​നെ​തി​രേ പ​രാ​തി
Thursday, January 21, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ ത​നി​ക്കെ​തി​രാ​യി ഉ​ണ്ടാ​യി​രു​ന്ന കേ​സ് വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച​തി​ന് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള​യ്‌​ക്കെ​തി​രേ യു​ഡി​എ​ഫ് ഹൊ​സ്ദു​ര്‍​ഗ് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ പ​രാ​തി ന​ല്‍​കി.
പ​രാ​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി അ​ബ്ദു​ള്ള​യ്ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. മ​ക​ളു​ടെ പേ​രി​ല്‍ വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​തും അ​തി​ന്‍റെ പേ​രി​ല്‍ കേ​സും ജ​പ്തി ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്ന കാ​ര്യ​വു​മാ​ണ് പ​ത്രി​ക​യി​ല്‍ മ​റ​ച്ചു​വ​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭ 31-ാം വാ​ര്‍​ഡ് യു​ഡി​എ​ഫ് ക​മ്മി​റ്റി​ക്കു വേ​ണ്ടി സാ​ജി​ദ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് കാ​ഞ്ഞ​ങ്ങാ​ട് ശാ​ഖ​യി​ല്‍ നി​ന്നാ​ണ് അ​ബ്ദു​ള്ള​യു​ടെ മ​ക​ളു​ടെ പേ​രി​ല്‍ വി​ദ്യാ​ഭ്യാ​സ​വാ​യ്പ എ​ടു​ത്തി​രു​ന്ന​ത്. ഈ ​വി​വ​രം മ​റ​ച്ചു​വ​ച്ച​തോ​ടെ പ​ത്രി​ക​യോ​ടൊ​പ്പം ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ലം വ്യാ​ജ​മാ​യി മാ​റി​യ​താ​യും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ബ്ദു​ള്ള​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ന​ഗ​ര​സ​ഭ 31-ാം വാ​ര്‍​ഡ് ക​രു​വ​ള​ത്ത് 18 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​റി​നെ തോ​ല്‍​പ്പി​ച്ച​ത്.