മു​ഹ​മ്മ​ദ്‌ അ​സ്ഹ​റു​ദ്ദീ​ന് പൗ​രസ്വീ​ക​ര​ണം
Sunday, January 24, 2021 2:18 AM IST
കാ​സ​ർ​ഗോ​ഡ് : സ​യ്യി​ദ് മു​സ്താ​ഖ​ലി 20-20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ര​ണ്ടാം സെ​ഞ്ച്വ​റി​യും 20-20 യി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ആ​ദ്യ സെ​ഞ്ച്വ​റി​യും നേ​ടി ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യ മു​ഹ​മ്മ​ദ്‌ അ​സ്ഹ​റു​ദ്ദീ​ന് ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൗ​ര സ്വീ​ക​ര​ണം ന​ൽ​കും.

26ന് ​വൈ​കു​ന്നേ​രം 6.30 ന് ​ന​ഗ​ര​സ​ഭാ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.