അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​നും ഊ​ന്ന​ല്‍
Tuesday, February 23, 2021 12:51 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നും മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​നും വ​നി​താ​ക്ഷേ​മ​ത്തി​നും ഊ​ന്ന​ല്‍ ന​ല്‍​കി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യു​ടെ ബ​ജ​റ്റ്. റോ​ഡ് വി​ക​സ​നം, ന​ട​പ്പാ​ത​ക​ള്‍, ഓ​വു​ചാ​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷം​സീ​ദ ഫി​റോ​സ് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.
44,27,47,534 രൂ​പ വ​ര​വും 38,08,24,326 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.
വ​നി​താ ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍​ക്കാ​യി ഇ​ന്‍​ക്യു​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍, ന​ഗ​ര​ത്തി​ലെ പൊ​തു കി​ണ​റു​ക​ളു​ടെ​യും കു​ള​ങ്ങ​ളു​ടെ​യും ന​വീ​ക​ര​ണം, ഉ​റ​വി​ട മാ​ലി​ന്യ​സം​സ്‌​ക​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് 31 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ വി.​എം. മു​നീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.