കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Wednesday, February 24, 2021 1:14 AM IST
ഇ​രി​ട്ടി: തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ പാ​ഞ്ഞ​ടു​ത്ത കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാനാ​യി ഓ​ടു​ന്ന​തി​നി​ട​യി​ൽ വീ​ണ് ആ​റ​ളം ഫാ​മി​ലെ ആ​ദി​വാ​സി തൊ​ഴി​ലാ​ളി​യു​ടെ കാ​ലൊ​ടി​ഞ്ഞു. ഓ​ട്ട​ത്തി​നി​ടെ വീ​ണ് മ​റ്റ് മൂ​ന്നു​പേ​ർ​ക്കു​കൂ​ടി പ​രി​ക്കേ​റ്റു. ഫാം ​എ​ട്ടാം ബ്ലോ​ക്കി​ൽ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പോ​യ 25 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.
ഫാം ​സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ​വ​ച്ചാ​ണ് കാ​ട്ടാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ പാ​ഞ്ഞടു​ത്ത​ത്. തൊ​ഴി​ലാ​ളി​ക​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത​റി​യോ​ടു​ന്ന​തി​നി​ട​യി​ൽ വീ​ണു പ​രി​ക്കേ​റ്റ ആ​ദി​വാ​സി തൊ​ഴി​ലാ​ളി ക​മ​ല​യു​ടെ കാ​ലാ​ണ് ഒ​ടി​ഞ്ഞ​ത്. ഇ​വ​രെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ഴി​ലാ​ളി​ക​ളാ​യ നി​ഷ ഭാ​സ്‌​ക​ര​ൻ, പി.​ആ​ർ. ജി​ജി, ലീ​ലാ​മ്മ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​തോ​ടെ മേ​ഖ​ല​യി​ലെ ക​ശു​വ​ണ്ടി ശേ​ഖ​ര​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഫാ​മി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ശു​വ​ണ്ടി വി​ള​യു​ന്ന പ്ര​ദേ​ശ​മാ​ണ് എ​ട്ടാം ബ്ലോ​ക്ക്. ഇ​വി​ടെ പ​ത്തി​ല​ധി​കം ആ​ന​ക​ളാ​ണ് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കെ​ത്തു​ന്ന​ത് .
15 തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഒ​രു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ക​ശു​വ​ണ്ടി സീ​സ​ണാ​യ​തോ​ടെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​പ്പോ​ൾ ഫാ​മി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളാ​യി ജോ​ലി​ചെ​യ്യു​ന്ന​ത്. ആ​ന​യെ ഫാ​മി​ന​ക​ത്തു നി​ന്ന് വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ല. ആ​വ​ശ്യ​മാ​യ സു​ര​ക്ഷ​യൊ​രു​ക്കാ​തെ ജോ​ലി​ക്ക് ഹാ​ജ​രാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​റ​ളം ഫാ​മി​ലെ ഒ​രു തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നി​രു​ന്നു.

ഫാ​മി​ന് വ​ൻ ന​ഷ്ടം

യ​ഥാ​സ​മ​യം ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ആ​റ​ളം ഫാ​മി​ന് ഉ​ണ്ടാ​ക്കു​ന്ന​ത്. ഫാ​മി​നു​ള്ളി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​തെ മേ​ഖ​ല​യി​ൽ ക​ശു​വ​ണ്ടി​യു​ടെ വി​ള​വെ​ടു​പ്പ് സാ​ധ്യ​മാ​കി​ല്ല. എ​ല്ലാ ദി​വ​സ​വും പെ​റു​ക്കി​യെ​ടു​ക്കേ​ണ്ട ക​ശു​വ​ണ്ടി അ​ധി​കാ​ലം കൃ​ഷി​യി​ട​ത്തി​ലി​ടാ​ൻ പ​റ്റി​ല്ല. കാ​ട്ടാ​ന​ഭ​യം കാ​ര​ണം പെ​റു​ക്കി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് അ​റി​ഞ്ഞാ​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​വും കൂ​ടും. ഫാ​മി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള മോ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ കു​റ​വും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ക​യാ​ണ്.